കോയിപ്രം: പ്രളയ ജലം നിറഞ്ഞ നെല്ലിക്കൽ പുഞ്ചയിലൂടെ ഫൈബർ വള്ളത്തിൽ തുഴഞ്ഞു നീങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. ഞായറാഴ്ച വൈകിട്ട് 6 മണിക്കു ശേഷമായിരുന്നു സംഭവം.
നെല്ലിക്കൽ മാരൂർ പറമ്പിൽ മണിയുടെ മകൻ മിഥുൻ (25), സുഹൃത്ത് കിടങ്ങുന്നൂർ സ്വദേശി മണപ്പള്ളിൽ ചാങ്ങത്തേത്തു വീട്ടിൽ രാഹുൽ സി. നാരായണൻ (28) എന്നിവരാണ് മരിച്ചത്. മിഥുൻ്റെ ബന്ധു നെല്ലിക്കൽ മാരൂർപറമ്പിൽ ദേവനെയാണ് കാണാതായത്.
മരിച്ച മിഥുൻ കോയിപ്രം പള്ളിയോടത്തിലെ സ്ഥിര സാന്നിധ്യമാണ്. നീന്തറിയാമായിരുന്ന മിഥുൻ കൂടെയുള്ളവരെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശരീരം കുഴഞ്ഞ് വെള്ളത്തിൽ താണതെന്ന് കരുതുന്നു. ഫൈബർ വള്ളം മറിയുന്നത് കരയ്ക്ക് നിന്നവർ കാണുന്നുണ്ടായിരുന്നു. വള്ളം മറിഞ്ഞ ഉടൻ രക്ഷിക്കാനായി കരയ്ക്ക് നിന്നവർ ശ്രമിച്ചിരുന്നു. പക്ഷേ കരയിൽ നിന്നും വളരെ അകലെയായിരുന്നു വള്ളം മറിഞ്ഞത്. നീന്തി ചെന്ന് രണ്ടു പേരെയും കോരിയെടുത്ത് കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വൈകാതെ മാലക്കര സെൻ്റ് തോമസ് ഹോസ്പിറ്റലിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരിച്ച മിഥുൻ അവിവാഹിതനാണ്. കിടക്കുന്നൂർ സ്വദേശി രാഹുൽ സി. നാരായണനും കാണാതായ ദേവനും വിവാഹിതരാണ്.
വൈകിട്ട് 6 വരെ നെല്ലിക്കൽ ക്ഷേത്ര സമീപത്ത് മിഥുനെ കണ്ടവരുണ്ട്. മരിച്ച ദേവൻ്റെ വീട് കിടങ്ങന്നൂരിൽ ആണെങ്കിലും ഇടയ്ക്ക് സുഹൃത്ത് മിഥുനെ കാണാനായി നെല്ലിക്കലിൽ എത്തുമായിരുന്നു.
Missing case