പന്തളം വലിയ തമ്പുരാട്ടി അന്തരിച്ചു; വലിയകോയിക്കൽ ക്ഷേത്രം ആഗസ്റ്റ് 7 വരെ അടച്ചു
പന്തളം: പന്തളം കൊട്ടാരം വലിയ തമ്പുരാട്ടി വടക്കേമുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ ചോതിനാൾ വിജയലക്ഷമി തമ്പുരാട്ടി (95) അന്തരിച്ചു. സംസ്കാരം നാളെ (ജൂലൈ 28) ഉച്ചയ്ക്കു 2നു പന്തളം വടക്കേമുറി കൊട്ടാരവളപ്പിൽ.
കിടങ്ങൂർ നെല്ലിപ്പുഴ കല്ലാംപിള്ളി ഇല്ലത്ത് ഹരീശ്വരൻ നമ്പൂതിരിയുടേയും പന്തളം വടക്കേമുറി പുത്തൻ കൊട്ടാരത്തിൽ ഉത്രം നാൾ തന്വംഗിതമ്പുരാട്ടിയുടേയും മകളാണ്. വെള്ളാങ്ങല്ലൂർ മഠത്തിൽ കോവിലകത്തു പരേതനായ രാമവർമ്മയാണു ഭർത്താവ്.
മകൻ: ആർ .സലിം(ഖത്തർ) മരുമകൾ: ബിന്ദു വർമ്മ.
വലിയകോയിക്കൽ ക്ഷേത്രം ആഗസ്റ്റ് 7 വരെ അടച്ചു .വലിയ തമ്പുരാട്ടിയുടെ മരണത്തേത്തുടർന്നുള്ള ആശൂലം മൂലം ശുദ്ധിക്രിയകൾക്കു ശേഷം ആഗസ്റ്റ് 8നു പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം തുറക്കും.
pandalam temple