പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര പരിക്ക്

  പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര പരിക്ക്
Jul 31, 2025 04:30 PM | By Editor

പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര പരിക്ക്.

 എം.സി റോഡിലെ പന്തളം മണികണ്ഠൻ ആൽത്തറക്ക് സമീപമുള്ള തൃപ്തി ഹോട്ടലിലാണ് ഗുണ്ടാ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മങ്ങാരം പാലത്തടത്തിൽ ശ്രീകാന്തിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാന്തിന്റെ തലക്കാണ് പരിക്കേറ്റത്. അക്രമി സംഘം തട്ടുകട പൂർണമായും തകർത്തു.


അക്രമത്തിന്റെ പിന്നിൽ പത്തംഗമാണെന്ന് പോലീസ് പറഞ്ഞു. കുളനട, ഉള്ളന്നൂർ, പാണിൽ മേഖലയിലുള്ള സ്ഥിരം ഗുണ്ടാസംഘമാണ് അക്രമത്തിന് പിന്നിൽ എന്ന് സംശയമുണ്ടെന്ന് പന്തളം പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 10 ന് എത്തിയ സംഘം ശ്രീകാന്തിന്റെ സഹോദരൻ ശ്രീനാഥിന്റെ ഉടമസ്ഥരിലുള്ള കടയിലെത്തി മൂന്ന് ചായയും മൂന്ന് ഓംലെറ്റും ആവശ്യപ്പെട്ടു. ഇവ നൽകിയപ്പോൾ സംഘം രണ്ട് ചായ മാത്രമാണ് ഉപയോഗിച്ചത്. ഒരു ചായയും എടുത്ത ഓംലെറ്റും കഴിക്കാതെ സംഘം കഴിച്ചതിന്റെ മാത്രം വില നൽകി പോവാൻ ഒരുങ്ങിയപ്പോൾ ശ്രീനാഥ് മൂന്ന് ചായയുടെയും എടുത്ത ഓംലെറ്റിന്റെയും വില തരണമെന്ന് പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തുടർന്ന് ശ്രീനാഥിനെയും കടയിലെ ജീവനക്കാരനെയും സംഘം പിടിച്ചു തള്ളി.


അക്രമം ഉണ്ടായപ്പോൾ കടയിലെ ജീവനക്കാർ പന്തളം, പറന്തൽ മറ്റൊരു തട്ടുകട നടത്തുന്ന സഹോദരൻ ശ്രീകാന്തിനെും പൊലീസിനെയും വിവരമറിയിച്ചു. ഈ സമയം അക്രമി സംഘം അവരുടെ ഒപ്പം ഉള്ള കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി. പറന്തലിൽ നിന്ന് പന്തളത്തെ തട്ടുകടയിൽ എത്തിയ ശ്രീകാന്തിനെ സംഘം വളഞ്ഞിട്ട് ആക്രമിച്ചു.


നാരങ്ങ ഗ്ലാസ് കൊണ്ടും പൂച്ചട്ടി കൊണ്ടും സ്റ്റീൽ മഗ് കൊണ്ടും തലക്ക് ആക്രമിക്കുകയായിരുന്നു. കുഴഞ്ഞു വീണ ശ്രീകാന്തിനെയും ശ്രീനാഥിനെയും ജീവനക്കാരെയും ഓടിക്കൂടിയവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്രീകാന്തിന്റെ തലക്ക് 21 തുന്നലുകൾ വേണ്ടിവന്നു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികൾ കടയിലെ സാധനങ്ങൾ മുഴുവൻ നശിപ്പിച്ചു. സംഭവം അറിഞ്ഞ പന്തളം പോലീസ് എത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു.



GANG ATTACKS

Related Stories
പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടു

Sep 20, 2025 03:57 PM

പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടു

പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ...

Read More >>
ആഗോള അയ്യപ്പസംഗമത്തിൽ  പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്

Sep 20, 2025 01:48 PM

ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്

ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ...

Read More >>
അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും കുഴിയും

Sep 20, 2025 11:40 AM

അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും കുഴിയും

അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും...

Read More >>
മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ മെത്രാന്മാർ

Sep 19, 2025 07:38 PM

മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ മെത്രാന്മാർ

മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ...

Read More >>
പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന പേരിലറിയപ്പെടും

Sep 19, 2025 03:35 PM

പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന പേരിലറിയപ്പെടും

പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന...

Read More >>
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

Sep 19, 2025 12:44 PM

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും...

Read More >>
Top Stories