കോന്നി : ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല.
വ്യാഴാഴ്ച 12.45-ന് ളാക്കൂർ ഞക്കുകാവിലാണ് സംഭവം.
പുതുവേലിൽ കിഴക്കേതിൽ ബിന്ദു രാഗേഷും ബന്ധുവും സഞ്ചരിച്ച കാറാണ് കത്തിയത്.
വാഹനത്തിന്റെ ബോണറ്റിൽനിന്ന് പുക ഉയരുന്നത് കണ്ട് ഇവർ റോഡിൽ വണ്ടി നിർത്തി.
കാറ് പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാസേനയാണ് തീഅണച്ചത്.
Car fire