നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു.
മുറിയില്‍ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. 90കളില്‍ മിമിക്രിയില്‍ നിന്ന് സിനിമാ രംഗത്തേക്ക് എത്തിയ നിരവധി താരങ്ങളില്‍ പ്രമുഖനാണ് നവാസ്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ്. നടി രഹനയാണ് ഭാര്യ
Navas passed away