നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് പുറത്താക്കി
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരട്ട സഹോദരങ്ങളിൽ ഒരാളെ ആറുമാസത്തേക്ക് ജില്ലയിൽ നിന്ന് പുറത്താക്കി. ചെന്നീർക്കര പ്രക്കാനം ആത്രപ്പാട് കുന്നുംപുറത്ത് വീട്ടിൽ കണ്ണൻ എന്ന മായാസെൻ (34) ആണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ടത്.
കാപ്പ വകുപ്പ് 15(1) അനുസരിച്ചാണ് നടപടി. ഇയാളുടെ ഇരട്ട സഹോദരൻ വിഷ്ണു എന്ന ശേഷാസെൻ ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ ഒരു വർഷത്തെ കരുതൽ തടങ്കലിലാണ്. ഇരുവരും ചേർന്നും മറ്റു പ്രതികൾക്കൊപ്പവുമായി നിരവധി കേസുകളിൽ ഉൾപ്പെട്ടുവരുന്നതാണ്.
accused-in-multiple-criminal-cases-expelled-from-the-district