അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

 അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്
Aug 6, 2025 10:53 AM | By Editor


പത്തനംതിട്ട: പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്. വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.


ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ശമ്പള ആനുകൂല്യങ്ങൾ വൈകിപ്പിച്ചതെന്ന് രേഖകൾ പുറത്തുവിട്ട് സ്കൂൾ മാനേജർ വാദിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജർ വ്യക്തമാക്കി. മരിച്ച ഷിജോ വി ടിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നാറാണമൂഴിയിലെ വീട്ടുവളപ്പിൽ നടക്കും.


എയ്ഡഡ് സ്കൂൾ അധ്യാപികയായ ലേഖ രവീന്ദ്രന് 14 വർഷത്തെ ശമ്പളം അടക്കം ആനുകൂല്യങ്ങൾ നൽകാനായിരുന്നു ഹൈക്കോടതി വിധി. കഴിഞ്ഞ കൊല്ലം സെപ്റ്റംബറിൽ വന്ന വിധിയിൽ രണ്ട് മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ 2025 ജനുവരി അവസാനമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് ഉത്തരവ് ഇറങ്ങിയത്. അതിനു ശേഷം അടിസ്ഥാന ശമ്പളം മാത്രം ആറു മാസത്തേക്ക് നൽകി. കുടിശ്ശിക കൂടി ലഭിക്കമെങ്കിൽ ഡിഇ ഓഫീസിൽ നിന്ന് ഒതൻറിഫിക്കേഷൻ നൽകണമായിരുന്നു.


പലവട്ടം കത്ത് നൽകിയിട്ടും നടപടി വൈകിപ്പിച്ചെന്ന് സ്കൂൾ മാനേജർ പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് അധ്യാപികയുടെ ഭർത്താവ് ഷിജോയും അച്ഛൻ ത്യാഗരാജനും ഡിഇ ഓഫീസ് കയറി ഇറങ്ങി. ഒടുവിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഒതറ്റിഫിക്കേഷൻ നൽകിയത്. ശമ്പള ആനുകൂല്യങ്ങൾ വൈകിയതിൽ മനംനൊന്ത് ഷിജോ ജീവനൊടുക്കിയതിൻറെ അടുത്ത ദിവസം നാറാണംമൂഴി സെൻറ് ജോസഫ്സ് സ്കൂൾ പ്രഥമ അധ്യാപികയെ സമ്മർദ്ദപ്പെടുത്തി പുതിയൊരു കത്ത് ഡിഡി വാങ്ങിയെന്ന് മാനേജർ പറയുന്നു. ഒതറ്റിഫിക്കേഷൻ നടപടി വൈകിയ വീഴ്ചയെല്ലാം എച്ച്.എമ്മിൻറെ മേൽ കെട്ടിവെയ്ക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും കത്ത് പുറത്തുവിട്ട് മാനേജർ വാദിക്കുന്നു.


പത്തനംതിട്ട ഡി.ഇ. ഓഫീസിലെ സൂപ്രണ്ട് അടക്കം മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഉത്തരവിനൊപ്പം പ്രഥമ അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മാനേജിമെൻറിനും പൊതുവിദ്യാഭ്യാസ ഢയറക്ടർ ശുപാർശ നൽകിയിരുന്നു. എന്നാൽ ഈ ആവശ്യം ഇന്നലെ ചേർന്ന സെൻറ് ജോസഫ്സ് സ്കൂൾ മാനേജ്മെൻറ് തള്ളി. പ്രഥമ അധ്യാപികയായ അ‍ഞ്ജു അടുത്തിടെ മാത്രമാണ് ആ തസ്തികയിലെത്തിയത്. ശമ്പള കുടിശ്ശിക രേഖകൾക്ക് അംഗീകാരം നൽകാതെ വൈകിപ്പിച്ചത് ഡിഇ ഓഫീസിലെ ഉദ്യോഗസ്ഥരാണ്. നിമയപരമായി നീങ്ങി പ്രഥമ അധ്യാപികയ്ക്ക് സംരക്ഷണം തീർക്കാനാണ് മാനേജ്മെൻറ് തീരുമാനം. ഡിഇ ഓഫീസ് ഉദ്യോ​ഗസ്ഥർക്കെതിരെ മരിച്ച ഷിജോയുടെ കുടുംബം വീണ്ടും ഹൈക്കോടതിയിൽ പോകുന്നുണ്ട്. അതിൽ കക്ഷി ചേർന്ന് പ്രഥമ അധ്യാപികയുടെ നിരപരാധിത്വം തെളിയിക്കാനാണ് ആലോചന.

Pathanamthitta

Related Stories
പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടു

Sep 20, 2025 03:57 PM

പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടു

പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ...

Read More >>
ആഗോള അയ്യപ്പസംഗമത്തിൽ  പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്

Sep 20, 2025 01:48 PM

ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്

ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ...

Read More >>
അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും കുഴിയും

Sep 20, 2025 11:40 AM

അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും കുഴിയും

അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും...

Read More >>
മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ മെത്രാന്മാർ

Sep 19, 2025 07:38 PM

മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ മെത്രാന്മാർ

മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ...

Read More >>
പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന പേരിലറിയപ്പെടും

Sep 19, 2025 03:35 PM

പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന പേരിലറിയപ്പെടും

പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന...

Read More >>
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

Sep 19, 2025 12:44 PM

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും...

Read More >>
Top Stories