റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി പി​ടി​യി​ൽ

റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി പി​ടി​യി​ൽ
Aug 7, 2025 11:27 AM | By Editor


പ​ത്ത​നം​തി​ട്ട: റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ലാ​യി. ഇ​ല​വും​തി​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2022ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സ്​ പ്ര​തി മെ​ഴു​വേ​ലി ആ​യ​ത്തി​ൽ സ​നു നി​വാ​സി​ൽ സു​നു സ​ജീ​വ​നാ​ണ്​ (28) പ​ത്ത​നം​തി​ട്ട പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട പോ​ക്സോ കോ​ട​തി​യി​ൽ​നി​ന്ന്​ ജൂ​ലൈ 27ന് ​ഇ​യാ​ൾ​ക്കെ​തി​രെ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ൽ ഹാ​ജ​രാ​യ​പ്പോ​ൾ റി​മാ​ൻ​ഡ് ചെ​യ്ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.


അ​ന്വേ​ഷ​ണ​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ഓ​ടെ ഇ​യാ​ളെ കൊ​ടു​മ​ണ്ണി​ൽ​നി​ന്ന്​ പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി എ​സ്. ന്യൂ​മാ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്ന്, ഇ​ല​വും​തി​ട്ട പൊ​ലീ​സി​ന് കൈ​മാ​റി. ചോ​ദ്യം ചെ​യ്യ​ലി​ൽ മു​മ്പ് ജ​യി​ലി​ൽ​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട മാ​വേ​ലി​ക്ക​ര പോ​ണ​കം ഉ​റ​ളി​ശ്ശേ​രി വീ​ട്ടി​ൽ ഉ​ണ്ണി കാ​ർ​ത്തി​കേ​യ​നു​മാ​യി (26) ചേ​ർ​ന്ന് ജൂ​ലൈ 25നും ​ആ​ഗ​സ്റ്റ് ര​ണ്ടി​നു​മി​ടെ മെ​ഴു​വേ​ലി നെ​ടി​യ​കാ​ല​യി​ലു​ള്ള അ​നി​ൽ കു​മാ​റി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ കാ​ര്യം വെ​ളി​പ്പെ​ടു​ത്തി.


പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി എ​സ്. ന്യൂ​മാ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ല​വും​തി​ട്ട പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. വി​നോ​ദ് കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ​തി​ന് ഇ​ല​വും​തി​ട്ട പൊ​ലീ​സ് 2002ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ വാ​റ​ന്റ് നി​ല​വി​ലു​ള്ള​ത്.



escaped from court

Related Stories
പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടു

Sep 20, 2025 03:57 PM

പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടു

പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ...

Read More >>
ആഗോള അയ്യപ്പസംഗമത്തിൽ  പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്

Sep 20, 2025 01:48 PM

ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്

ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ...

Read More >>
അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും കുഴിയും

Sep 20, 2025 11:40 AM

അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും കുഴിയും

അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും...

Read More >>
മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ മെത്രാന്മാർ

Sep 19, 2025 07:38 PM

മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ മെത്രാന്മാർ

മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ...

Read More >>
പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന പേരിലറിയപ്പെടും

Sep 19, 2025 03:35 PM

പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന പേരിലറിയപ്പെടും

പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന...

Read More >>
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

Sep 19, 2025 12:44 PM

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും...

Read More >>
Top Stories