കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി; രണ്ട് പേർക്ക് ദാരുണാന്ത്യം

കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി; രണ്ട് പേർക്ക് ദാരുണാന്ത്യം
Aug 7, 2025 11:54 AM | By Editor

കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കരക്ക് സമീപം പനവേലിയിലാണ് സംഭവം. പനവേലി സ്വദേശികളായ ഷാന്‍ ഭവനില്‍ സോണിയ (33), ശ്രീക്കുട്ടി (27) എന്നിവരാണ് മരിച്ചത്. പനവേലി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വിജയന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയിലേക്ക് വന്ന ലോറിയാണ് പനവേലിയില്‍ ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് ഇടിച്ചു കയറിയത്. പിന്നീട് ലോറി ഓട്ടോയിലും ഇടിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സോണിയയും ശ്രീക്കുട്ടിയും മരണപ്പെടുകയായിരുന്നു.

സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബസ് കാത്തുനിന്നവർക്കിടയിലേക്ക് അമിത വേഗത്തില്‍ വന്ന ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു. ഡ്രൈവർ പൊലീസ് പിടിയിലായെന്നാണ് വിവരം. ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.

road-accident-kollam

Related Stories
ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി പത്തനംതിട്ട; കാണാത്തമട്ടിൽ അധികൃതർ

Aug 7, 2025 04:54 PM

ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി പത്തനംതിട്ട; കാണാത്തമട്ടിൽ അധികൃതർ

ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി...

Read More >>
മദ്യ കുപ്പിയുടെ അടിയേറ്റ്​ യുവാവ് ചികിത്സയിൽ

Aug 7, 2025 12:52 PM

മദ്യ കുപ്പിയുടെ അടിയേറ്റ്​ യുവാവ് ചികിത്സയിൽ

മദ്യ കുപ്പിയുടെ അടിയേറ്റ്​ യുവാവ്...

Read More >>
റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി പി​ടി​യി​ൽ

Aug 7, 2025 11:27 AM

റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി പി​ടി​യി​ൽ

റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി...

Read More >>
ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

Aug 6, 2025 04:21 PM

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ...

Read More >>
പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

Aug 6, 2025 12:28 PM

പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

പുലിയുടെ സാന്നിധ്യം; ജനങ്ങൾ...

Read More >>
 അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

Aug 6, 2025 10:53 AM

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ...

Read More >>
Top Stories