അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് നഗ്നചിത്രം ഫോണിൽ വാങ്ങിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അടൂർ പഴകുളം പുന്നലത്ത് കിഴക്കേക്കര വീട്ടിൽ സനു(19)വിനെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവ് ഫോണിലൂടെ ചിത്രം അയച്ചുതരുവാൻ ആവശ്യപ്പെടുകയിരുന്നു. ഫോട്ടോ വാങ്ങിയതിനും പിന്നീട് ഫോണിൽ സൂക്ഷിച്ചതിനും പോക്സോ, ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് എന്നിവ പ്രകാരമാണ് കേസ്. ശിശുക്ഷേമ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടൂർ പൊലീസ് കേസെടുത്തത്.
അടൂർ ഡിവൈ.എസ്പി. ജി.സന്തോഷ് കുമാർ, എസ്.എച്ച്.ഒ ശ്യാം മുരളി, എസ്.ഐ .രാധാകൃഷ്ണൻ, എ.എസ്.ഐ മഞ്ജുമോൾ, എസ്. സി.പി.ഒ ശ്രീജിത്ത്,സിപിഒമാരായ രാഹുൽ, സെയ്ഫ്, എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
pocso case