ഒളിവിലായിരുന്ന വധശ്രമക്കേസ് പ്രതി അറസ്റ്റിൽ
പത്തനംതിട്ട: വാക്കുതർക്കത്തെ തുടർന്നുള്ള വിരോധത്തിൽ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം
പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ഊന്നുകൽ കുഴിമുറിയിൽ കൊച്ചുബാബു എന്ന ബാബു തോമസ് (45) ആണ് അറസ്റ്റിലായത്.
ജൂലൈ 22 ന് രാത്രി 9 ന് നെല്ലിക്കാല ജങ്ഷനിലുണ്ടായ വാക്കുതർക്കം മൂലമുണ്ടായ വിരോധത്താൽ നെല്ലിക്കാല വെള്ളപ്പാറ മനുഭവനം വീട്ടിൽ
രാജൻ ഗോപാല(64)നെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. മകൻ മിഥുനെ വളഞ്ഞിട്ടു മർദിക്കുന്നത് കണ്ടപ്പോൾ തടസ്സം പിടിക്കാൻ ചെന്ന രാജൻ
ഗോപാലനെ രണ്ടും മൂന്നും പ്രതികൾ ചേർന്നു ദേഹോപദ്രവം ഏൽപ്പിക്കുകയും, ഒന്നാംപ്രതി ഇലന്തൂർ നെല്ലിക്കാല വെള്ളപ്പാറ നെടുമുരുപ്പ്
ചാരുനിൽക്കുന്നതിൽ വിട്ടിൽ വി. ജി. അജയകുമാർ ( 42) കത്തികൊണ്ട് ഇടത്ത് വാരിയെല്ലിൽ കുത്തി മാരകമായി പരിക്കേല്പിക്കുകയുമായിരുന്നു.
suspect-arrested-in-attempted-murder-case-