പന്തളം: മുൻവിരോധത്തിൽ ദേഹോപദ്രവം ഏൽപ്പിക്കുകയും ചവിട്ടി വാരിയെല്ലുകൾക്ക് പൊട്ടലുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പറന്തൽ പെരുംപുളിക്കൽ അനീഷ് ഭവനിൽ സി.ബി.അജേഷ് കുമാർ ( 33) ആണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം 21 ന് സന്ധ്യക്ക് 7.30 ന് പറന്തൽ ജങ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തുനിന്ന പറന്തൽ അയണിക്കൂട്ടം ചാമവിള താഴെതിൽ ഹരിലാൽ (44) നാണു മർദനമേറ്റത്. നേരത്തെ ഉണ്ടായ വാക്കുതർക്കത്തിന്റെ പേരിൽ നിലനിന്ന വിരോധത്തിന്റെ പേരിലാണ് പ്രതി ഇയാളെ ആക്രമിച്ചത്. ഇരുവരും അയൽക്കാരാണ്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചുവെങ്കിലും തള്ളി. തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരായ ഇയാളെ തുടർ നടപടികൾക്ക് ശേഷം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
pandalam