പത്തനംതിട്ട: ജില്ല കുടുംബശ്രീ മിഷനു കീഴിലുള്ള 31 സി.ഡി.എസുകൾ ഐ.എസ്.ഒ നിലവാരത്തിലേക്ക്. സംസ്ഥാനത്ത് ആദ്യഘട്ടം ഐ.എസ്.ഒ പൂർത്തീകരിക്കുന്ന രണ്ടാമത്തെ ജില്ലയാണ് പത്തനംതിട്ട.
ഫയലുകളുടെ ഉപയോഗം, സാമ്പത്തിക ഇടപാടുകളും രജിസ്റ്ററുകളും പരിപാലിക്കുന്നതിലെ കൃത്യത, അയൽക്കൂട്ടങ്ങളെക്കുറിച്ച വിവരങ്ങൾ, കൃത്യമായ അക്കൗണ്ടിങ് സംവിധാനം, കാര്യക്ഷമത, കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു വിവരവും മൂന്നു മിനിറ്റിനുള്ളിൽ നൽകുന്നതിനുള്ള ഓഫീസ് സംവിധാനം, ഓരോ ആറു മാസത്തിലും ഇന്റേണൽ ഓഡിറ്റിങ് എന്നിവയാണ് ഈ അംഗീകാരം നേടാൻ സി.ഡി.എസുകളെ സഹായിച്ചത്.
പുളിക്കീഴ്, കോയിപ്രം, ഇലന്തൂർ, റാന്നി, പറക്കോട് ബ്ലോക്കുകളിൽനിന്ന് നാലു സി.ഡി.എസുകളും പന്തളം, മല്ലപ്പള്ളി ബ്ലോക്കുകളിൽനിന്ന് മൂന്നു സി.ഡി.എസുകളും കോന്നി ബ്ലോക്കിൽനിന്ന് അഞ്ചു സി.ഡി.എസുകളും ആണ് ഐ.എസ്.ഒ നിലവാരം നേടിയത്.
31cds offices