കടുത്തുരുത്തി: വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ. വെച്ചൂർ കളരിക്കൽത്തറ മനു (22)വിനെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച 3.30 ഓടെയാണ് സംഭവം. എഴുമാന്തുരുത്ത് സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി ഗൃഹനാഥനെ മർദിക്കുകയും മകളെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
ഗൃഹനാഥന്‍റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ കടുത്തുരുത്തി പൊലീസ് പ്രതിയെ രാത്രിയോടെ അറസ്റ്റ് ചെയ്തു. വൈക്കം, ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മനു. മുഹമ്മ സ്റ്റേഷനിലും ഇയാൾക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷം ആറുമാസം കാപ്പാചുമത്തി ജില്ലയിൽ നിന്നും മനുവിനെ പുറത്താക്കിയിട്ടുണ്ട്.
Pathanamthitta