പത്തനംതിട്ട: കാറിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന രണ്ട് യുവാക്കൾ പോലീസ് സംഘത്തിന്റെ പിടിയിലായി. പത്തനംതിട്ട വള്ളിക്കോട് ഞക്കുനിലം വട്ടമുരുപ്പേൽ അമൃതരാജ് (25), അന്തിച്ചന്ത വി കോട്ടയം ചരുവിൽ വിഷ്ണുപ്രസാദ് (25)എന്നിവരാണ് പത്തനംതിട്ട പോലീസിന്റെയും ജില്ലാ ഡാൻസാഫ് ടീമിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 17ന് ഉച്ചയ്ക്ക് 2ഓടെ പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ സുനുമോനും എസ് ഐ അലോഷ്യസും സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്ന് മൈലപ്ര തയ്യിൽപടിയിൽ നിന്നും പ്രതിയെ പിടികൂടിയത്.
പ്രതികൾ വന്ന കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ 4 കിലോഗ്രാമോളം കണ്ടുകിട്ടി. പ്രതികൾ ചില്ലറവില്പന നടത്താനായി രണ്ടു ബാഗുകളിലാക്കിയാണ് ളിലാക്കിയാണ് കഞ്ചാവ് വാഹനത്തിൽ ഒളിപ്പിച്ചിരുന്നത്. തുടർന്ന് കഞ്ചാവും വാഹനവും പ്രതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
പത്തനംതിട്ട നർകോട്ടിക് സെൽ ഡി വൈ എസ് പി ബി അനിലിന്റെ നിർദേശാനുസരണം പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ സുനുമോന്റെ നേതൃത്വത്തിൽ പത്തനംതിട്ട എസ് ഐ അലോഷ്യസ്,ജില്ലാ ഡാൻസാഫ് എസ് ഐ അജികുമാർ, നർകോട്ടിക് സെൽ എസ് ഐ മുജീബ്, എസ് ഐ രാജേഷ്, നർകോട്ടിക് സെൽ എസ് സി പി ഒ സുഭാഷ്,ഡാൻസഫ് അംഗങ്ങളായ മിഥുൻ ജോസ്, വിമൽ, ജിതിൻ, ഷെഫീഖ്, രാഹുൽ, സുമൻ, പത്തനംതിട്ട പോലീസ് സ്റ്റേഷൻ എസ് സി പി ഒ മാരായ ശിവപ്രസാദ്, അഖിൽ, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. മയക്കുമരുന്ന് മാഫിയ സംഘങ്ങൾക്കെതിരെയുള്ള ജില്ലാ പോലീസിന്റെ ശക്തമായ ഇത്തരം നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു
Pathanamthitta