മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ മെത്രാന്മാർ

മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ മെത്രാന്മാർ
Sep 19, 2025 07:38 PM | By Editor

മോൺ. ഡോ. കുറിയാക്കോസ് തടത്തിൽ - യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ. മോൺ ഡോ. ജോൺ കുറ്റിയിൽ - തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാൻ


പത്തനംതിട്ട : മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ട് മെത്രാന്മാരെ നിയമിച്ചു. സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക ശുശ്രൂഷകൾക്കായി യുകെയിലെ സഭാതല കോ ഓർഡിനേറ്റർ മോൺ. ഡോ.കുറിയാക്കോസ് തടത്തിൽ യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അപ്പസ്തോലിക വിസിറ്റേറ്ററായും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ ചാൻസിലർ മോൺ. ഡോ.ജോൺ കുറ്റിയിൽ മേജർ അതിഭദ്രാസന സഹായമെത്രാനായും നിയമിതനായി.


നിയമന വാർത്തയുടെ പ്രസിദ്ധീകരണം റോമിലും തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലിലും നടന്നപ്പോൾ അടൂർ മാർ ഇവാനിയോസ് നഗറിൽ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 95-ാം വാർഷികവും ധന്യൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക ശതാബ്ദിയും നടക്കുന്ന അൽമായ സംഗമ വേദിയിലാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സുപ്രധാനമായ ഈ പ്രഖ്യാപനങ്ങൾ നടത്തിയത്.

പ്രഖ്യാപനത്തിന് ശേഷം നിയുക്ത മെത്രാന്മാരെ മാർ ക്ലീമീസ് കാതോലിക്കാ ബാവ വിരലിൽ മോതിരം അണിയിച്ചു. നിയുക്ത മെത്രാൻ മോൺ. ഡോ.കുറിയാക്കോസ് തടത്തിലിനെ യൂറോപ്പിലെ മുൻ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് ഇടക്കെട്ടും, പത്തനംതിട്ട രൂപതാധ്യക്ഷൻ ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ് കറുത്ത കുപ്പായവും തിരുവല്ല ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസ് കുരിശുമാലയും അണിയിച്ചു. നിയുക്ത മെത്രാൻ മോൺ. ഡോ. ജോൺ കുറ്റിയിലിനെ മാവേലിക്കര രൂപത മുൻ അധ്യക്ഷൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് ഇടക്കെട്ടും ബത്തേരി രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് മാർ തോമസ് കറുത്ത കുപ്പായവും പാറശാല രൂപതാധ്യക്ഷൻ ബിഷപ്പ് തോമസ് മാർ യൗസേബിയോസ് കുരിശുമാലയും അണിയിച്ചു.

വിശ്വാസികളെ പ്രതിനിധീകരിച്ച് എംസിഎ സഭാതല പ്രസിഡന്റ് എസ്.ആർ. ബൈജുവും, മദേഴ്സ് ഫോറം സഭാതല പ്രസിഡന്റ് ജിജി മത്തായിയും ബൊക്കെ നൽകി ആശംസകൾ അറിയിച്ചു. മെത്രാഭിഷേകം നവംബർ 22 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും

new bishops Malankara Catholic

Related Stories
പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന പേരിലറിയപ്പെടും

Sep 19, 2025 03:35 PM

പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന പേരിലറിയപ്പെടും

പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന...

Read More >>
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

Sep 19, 2025 12:44 PM

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും...

Read More >>
കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ആ​ധു​നി​ക മ​ത്സ്യ സ്റ്റാ​ൾ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​മാ​ക്കി കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്.

Sep 19, 2025 11:51 AM

കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ആ​ധു​നി​ക മ​ത്സ്യ സ്റ്റാ​ൾ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​മാ​ക്കി കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്.

കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ആ​ധു​നി​ക മ​ത്സ്യ സ്റ്റാ​ൾ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​മാ​ക്കി കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്....

Read More >>
ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കും: മന്ത്രി വി.എന്‍ വാസവന്‍

Sep 19, 2025 10:58 AM

ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കും: മന്ത്രി വി.എന്‍ വാസവന്‍

ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കും: മന്ത്രി വി.എന്‍...

Read More >>
ചിറ്റാറിൽ ഹോട്ടൽ ഉടമയായ സ്ത്രീയേയും മാതാവിനേയും സഹോദരനേയും മർദിച്ചു : പ്രതി അറസ്റ്റിൽ

Sep 19, 2025 10:14 AM

ചിറ്റാറിൽ ഹോട്ടൽ ഉടമയായ സ്ത്രീയേയും മാതാവിനേയും സഹോദരനേയും മർദിച്ചു : പ്രതി അറസ്റ്റിൽ

ചിറ്റാറിൽ ഹോട്ടൽ ഉടമയായ സ്ത്രീയേയും മാതാവിനേയും സഹോദരനേയും മർദിച്ചു : പ്രതി അറസ്റ്റിൽ...

Read More >>
അയ്യപ്പ സംഗമം: വിഐപികള്‍ക്കു സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; സെക്‌ഷന്‍ ഓഫിസര്‍മാര്‍ക്ക് ചുമതല

Sep 18, 2025 05:03 PM

അയ്യപ്പ സംഗമം: വിഐപികള്‍ക്കു സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; സെക്‌ഷന്‍ ഓഫിസര്‍മാര്‍ക്ക് ചുമതല

അയ്യപ്പ സംഗമം: വിഐപികള്‍ക്കു സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; സെക്‌ഷന്‍ ഓഫിസര്‍മാര്‍ക്ക്...

Read More >>
Top Stories