കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടിൽനിന്ന് പണവും എ.ടി.എം. കാർഡും മോഷ്ടിച്ച ഹോം നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടിൽനിന്ന് പണവും എ.ടി.എം. കാർഡും മോഷ്ടിച്ച ഹോം നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയിൽ പുത്തൻവീട്ടിൽ രജിത (43) ആണ് പിടിയിലായത്. മൈലപ്ര സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ സഹായിയായി ജോലി ചെയ്യുന്നതിനിടെ ആഗസ്റ്റ് 16 ന് പ്രതി അലമാരയിൽനിന്ന് 5000 രൂപയും എ.ടി.എം. കാർഡും 6000 രൂപ വിലയുള്ള മാറ്റും മോഷ്ടിക്കുകയായിരുന്നു.
ജോലിക്ക് കയറി ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ ബന്ധു മരിച്ചെന്നു പറഞ്ഞു സ്ഥലം വിട്ടുപോയിരുന്നു. അലമാരയിൽനിന്ന് പണവും എ.ടി.എം. കാർഡും നഷ്ടമായതായി മനസ്സിലാക്കിയ പിന്നീട് പൊലീസിൽ വിവരം അറിയിച്ചു. ഇൻസ്പെക്ടർ സുനുമോന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എ.ടി.എമ്മുകൾ കേന്ദ്രീകരിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ എടുത്തും നടത്തിയ അന്വേഷണത്തിൽ പന്തളം കുളനടയിൽനിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്തപ്പോൾ എ.ടി.എം. കാർഡ് ഉപയോഗിച്ച് പല തവണയായി 26,000 രൂപ എടുത്തതായി സമ്മതിച്ചു.
theft-at-bedridden-patients-house-home-nurse-arrested-
