പത്തനംതിട്ട: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്‍പശാല വാര്‍ത്താലാപ് 25 ന് രാവിലെ 10 മുതല്‍ ഹോട്ടല്‍ എവര്‍ഗ്രീന്‍ കോണ്ടിനെന്റല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി.ഐ.ബി റീജിയണല്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനി ചാമി അധ്യക്ഷത വഹിക്കും.
പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും. സോഷ്യല്‍മീഡിയ ജേര്‍ണലിസം യുഗത്തിലെ എഐ ടൂള്‍സ് എന്ന വിഷയത്തില്‍ മാതൃഭൂമി മീഡിയ സ്‌കൂളിലെ ഡീന്‍ ഷാജന്‍ സി. കുമാര്‍, ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനം എന്ന വിഷയത്തില്‍ മലയാള മനോരമ അസി. എഡിറ്റര്‍ ബോബിഏബ്രഹാം, ഡിജിറ്റല്‍ ബാങ്കിങുകളും തട്ടിപ്പും എന്ന വിഷയത്തില്‍ സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ ഗോപകുമാര്‍, സൈബര്‍ ക്രൈം എന്ന വിഷയത്തില്‍ പത്തനംതിട്ട സൈബര്‍ പോലീസ് എസ്.എച്ച്.ഓ സുനില്‍ കൃഷ്ണന്‍ എന്നിവര്‍ ക്ലാസ് നയിക്കും. രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും
pathanamthitta
