പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് സംഘടിപ്പിക്കുന്ന മെഗാ എഡ്യൂക്കേഷണൽ കാർണിവലും അവാർഡ് നൈറ്റും
റാന്നി മാർത്തോമാ കൺവെൻഷൻ സെന്ററിൽ
പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, ലോകോത്തര ഹോസ്പിറ്റാലിറ്റി കമ്പനിയായ സ്പാഗോ ഇന്റർനാഷണലുമായി സഹകരിച്ച് റാന്നി മാർത്തോമാ കൺവെൻഷൻ സെന്ററിൽ വച്ച് 2025 ഒക്ടോബർ 11 ശനി ഉച്ചകഴിഞ്ഞ് 3 മണി മുതൽ മെഗാ എഡ്യൂക്കേഷണൽ കാർണിവലും, അവാർഡ് നൈറ്റും സംഘടിപ്പിക്കുന്നു. സമ്മേളനത്തിൽ സ്പാഗോ ഇന്റർനാഷണൽ സി.ഇ.ഓ ശ്രീ.ബെന്നി തോമസ് പുതുപ്പറമ്പിൽ, ശ്രീ രാജു എബ്രഹാം എക്സ്. എം.എൽ.എ, സിനി ആർട്ടിസ്റ്റ് ഡയാന ഹമീദ്, പ്രജ്ഞാനന്ദ തീർത്ഥ പാദസ്വാമികൾ, റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റൂബി കോശി , മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി ബി സതീഷ് കുമാർ, ഫൗണ്ടർ & സി.ഇ.ഓ ഓക്‌സിജൻ ഗ്രൂപ്പ് ശ്രീ. ഷിജോ കെ തോമസ് എന്നിവർ വിശിഷ്ടാതിഥികളെയും പങ്കെടുക്കുന്നു.
പത്തനംതിട്ട ജില്ലയിൽ നിന്നും, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ നിന്നും ഇക്കഴിഞ്ഞ ഹയർ സെക്കന്ററി പ്ലസ് വൺ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെയും 10-ാം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും ആദരിക്കുന്നു. മികച്ച സ്‌കൂളുകൾക്കും, മേധാവിമാർക്കും റവ ഡോ. നിരപ്പേൽ അവാർഡ് ഫോർ ഇൻസ്പിരേഷണൽ ടീച്ചർ പുരസ്കാരവും നൽകി ആദരിക്കുന്നു.മെഗാ മ്യൂസിക്കൽ ഡി.ജെ, കോളേജ് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ് , മെഗാ ഫാഷൻ ഷോ, ഫുഡ് ഫെസ്റ്റിവൽ, റാമ്പ് വാക്ക് എന്നിവയും സംഘടിപ്പിക്കുന്നു. തുടർന്ന് കരിയർ ഗൈഡൻസ് സെമിനാറും ഉണ്ടായിരിക്കും. ഒളിംപിക്സ് ലോകകപ്പ് ഫുട്ബോൾ, ടി 20 എന്നിവയുടെ ഹോസ്പിറ്റാലിറ്റി സെക്ടർ നിയന്ത്രിക്കുന്ന സ്പാഗോ ഇന്റർനാഷണൽ കമ്പനിയുടെ സ്ഥാപകനും സി. ഇ.ഓ യും ആയ ബെന്നി തോമസ് നയിക്കുന്ന ഹ്രസ്വ മോട്ടിവേഷണൽ പ്രോഗ്രാം ഉണ്ടായിരിക്കും. ഗൾഫ് രാജ്യങ്ങളിലേക്ക് ഡയറക്റ്റ് റിക്രൂട്ട്മെന്റ് നേടാൻ സാധിക്കുന്ന കോഴ്സുകളെകുറിച്ചുള്ള അവബോധ ക്ലാസ്സുകളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 95 62 58 11 91
MEGA EDUCATION CARNIVAL
