ബസ് ഡ്രൈവറും ,കണ്ടക്ടറും തുണയായി ;യുവതിക്ക് പി എസ് സി പരീക്ഷ എഴുതാൻ സാധിച്ചു .
പത്തനംതിട്ട: മൈലപ്രയിൽ ആണ് സംഭവം.ബസ് ഡ്രൈവറും ,കണ്ടക്ടറും തുണയായി .യുവതിക്ക് പി എസ് സി പരീക്ഷ എഴുതാൻ സാധിച്ചു. യുവതിയുടെ വാക്കുകളിലൂടെ
"ഇന്നലെ ഒരു PSC exam ഉണ്ടായിരുന്നു ചില ആവശ്യങ്ങള്‍ക്ക് പോയി വന്നപ്പോള്‍ താമസിച്ചു 12.55 ആയി റാന്നിയില്‍ നിന്നും പത്തനംതിട്ട പോകുന്ന ഒരു പ്രൈവറ്റ് ബസ്സില്‍ കയറുന്നത് 1 മണി ആയി ബസ് സ്റ്റാര്‍ട്ട് ചെയ്തു പെരുമ്പുഴ സ്റ്റാന്‍ഡില്‍ ആയപ്പോള്‍ കണ്ടക്sര്‍ ചേട്ടന്‍ വന്നു ടിക്കറ്റ് എടുത്തു 1.30 യ്ക്ക് മുമ്പ് മൈലപ്ര Mount Bethany സ്കൂളിൽ എത്തുമോ എന്ന് ഞാൻ ചോദിച്ചു 1.30 കഴിയും എന്താ പരീക്ഷ ഉണ്ടോ എന്ന് ആ ചേട്ടന്‍ വീണ്ടും ചോദിച്ചു അതേ എന്ന് ഞാനും പറഞ്ഞു, പെട്ടെന്ന് ആ ചേട്ടന്‍ ഡ്രൈവർ ചേട്ടനോട് എന്തോ സംസാരിച്ചു പിന്നെ 1.5 pm മുതൽ 1.24 വരെ അവര്‍ ബസ് ഓടിച്ചത് എനിക്ക് വേണ്ടി ആണെന്ന് തോന്നുന്നു യാത്രക്കാരെ അതത് സ്റ്റോപ്പ് ആകുന്നതിനു മുമ്പ് ചോദിച്ച് കൃത്യമായി ഇറക്കി സമയം ഒട്ടും പോകാതെ 1.24 ന് എന്നെ മൈലപ്ര പള്ളി പടിയില്‍ ഇറക്കി "ഓടി പൊക്കോ നേരെ കുറച്ച് പോയി ലെഫ്റ്റ് സൈഡ് ആണ് സ്കൂൾ" എന്ന് പറഞ്ഞു തന്ന് സുരക്ഷിതമായി എന്നെ എത്തിച്ചു അവര്‍ യാത്ര തുടർന്നു "താങ്ക്സ് ചേട്ടാ" എന്ന് പറഞ്ഞ് പരീക്ഷാ ഹാളിലോട്ട് ഓടി 1.27 ന് ഹാൾ കണ്ടുപിടിച്ചു കയറി ഇരുന്നു. ജീവിതത്തില്‍ ഓരോ ദിവസവും ഓരോ മനുഷ്യര്‍ അറിഞ്ഞും അറിയാതെയും നമുക്ക് സഹായമായി തീരുന്നു അവര്‍ സഹായിക്കാന്‍ മനസ്സ് കാണിച്ചില്ല എങ്കില്‍ ഞാന്‍ ഇന്നലെ പരീക്ഷ എഴുതാന്‍ കഴിയാതെ തിരികെ വരേണ്ടി വരുമായിരുന്നു ആരാണെന്ന്, എന്താണെന്ന് അറിയാത്ത ഒരാളെ സഹായിച്ച ആ 2 ചേട്ടന്മാര്‍ക്കും ഒരുപാട് നന്ദി . പലപ്പോഴും ദൈവം നമ്മളെ സഹായിക്കുന്നത് മറ്റ് മനുഷ്യരില്‍ കൂടെ ആയിരിക്കും"......
psc exam
