പത്തനംതിട്ട : മുതിർന്ന മാധ്യമ പ്രവർത്തകനും KUWJ മുൻ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന ബോബി ഏബ്രഹാമിന് (മലയാള മനോരമ)
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ആദരം.
ഇന്നലെ പത്തനംതിട്ടയിൽ സംഘടിപ്പിച്ച മാധ്യമ ശില്പശാലയിൽ ഉത്തരവാദിത്വമുള്ള മാധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ് നയിച്ചു.
ജില്ലാ കളക്ടർ ശ്രീ. എസ്. പ്രേം കൃഷ്ണനും പിഐബി കേരള – ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ പളനിച്ചാമിയും ഫലകവും പൊന്നാടയും കൈമാറി ബോബി ഏബ്രഹാമിനെ ആദരിച്ചു.
പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ശില്പശാല പത്തനംതിട്ട ജില്ല കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
pbi
