ജൂൺ 27, 2025ന് ചേർന്ന 196 മത് യോഗത്തിൽ നിയമ വ്യവഹാരങ്ങൾ കുറക്കാൻ ലക്ഷ്യമിട്ട് പുതിയ ആംനസ്റ്റി പദ്ധതിക്ക് ഇഎസ്ഐ കോർപ്പറേഷൻഅംഗീകാരം നൽകി. തൽപര കക്ഷികൾ ആയ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും ഗുഡ് വിൽ നേടിയെടുക്കാനും അവരുടെയിടയിൽ ഒരു പ്രതിച്ഛായ വർദ്ധിപ്പിക്കാനുമാണ് കോർപറേഷൻ ഇതിലൂടെ ഉദേശിക്കുന്നത്.
സെക്ഷൻ 85 ലെ വിവിധ അനുച്ഛേദങ്ങൾ പ്രകാരം തൊഴിലുടമകൾക്കും തൊഴിലാളികൾക്കും എതിരെ കോർപ്പറേഷൻ ഫയൽ ചെയ്തതും സെക്ഷൻ 75 പ്രകാരം തൊഴിലുടമകൾ കോർപറേഷന് എതിരെ ഫയൽ ചെയ്തതുമായ കേസുകൾ കോടതിക്ക് പുറമെ തീർപ്പ് കൽപ്പിക്കാനുള്ള ഒരു അവസരമാണ് ഈ പദ്ധതിയിലൂടെ കോർപ്പറേഷൻ ഒരുക്കുന്നത്. തൊഴിലുടമകൾ, തൊഴിലാളികൾ, പാനൽ അഡ്വക്കേറ്റ്സ് തുടങ്ങി ഹൈക്കോടതികൾ, മറ്റ് കീഴ്‌ക്കോടതികൾ ഉൾപ്പെടെയുള്ള നിയമസ്ഥാപനങ്ങളിൽ നിന്നുള്ള സഹകരണം ഉറപ്പാക്കി നടപ്പാക്കുന്ന ഈ പദ്ധതിയുടെ പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണ്. 2025 ഒക്ടോബർ ഒന്നാം തീയ്യതി പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതി 2026 സെപ്റ്റംബർ മുപ്പത് വരെയുള്ള ഒരു വർഷക്കാലം നിലവിൽ ഉണ്ടായിരിക്കും. ഇഎസ്ഐ. കോർപ്പറേഷൻ നൽകുന്ന ഈ സുവർണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തി കേസുകളുടെ എണ്ണം കഴിയുന്നിടത്തോളം കുറക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.
esic

