പത്തനംതിട്ടയിൽ ഓട നിർമ്മാണത്തിൻ്റെ പേരിൽ കടയുടമയുടെ സാധനങ്ങൾ നശിപ്പിച്ചു.
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ട്രാവൻകൂർ ഇലക്ട്രിക്കൽസിന്റെ ഗോഡൗണിൽ വിൽപനയ്ക്കു വേണ്ടിയുള്ള സാധന സാമഗ്രികൾ കഴിഞ്ഞ രാത്രി നശിപ്പിച്ചു. റോഡിലെ ഓട നിർമ്മാണത്തിന്റെ വേസ്റ്റുകളും, വലിയ തടികളും മറ്റും 55000/- രൂപയിലധികം വിലവരുന്ന സാധനങ്ങൾക്ക് മുകളിലേക്കാണ് JCB ഉപയോഗിച്ച് വലിയ വൃക്ഷങ്ങളും തടികളും ഇട്ടിട്ടുള്ളത്. അർദ്ധരാത്രി വ്യാപാര സ്ഥാപനങ്ങൾ പൂട്ടി പോയതിന് ശേഷം നടത്തിയ കൊടും നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഉണ്ടാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണസമിതി ആവശ്യപ്പെട്ടു.
PWD ഓട നിർമ്മാണത്തിന്റെ മറവിൽ നടത്തുന്ന നാശനഷ്ട ങ്ങൾക്ക് അധികൃതർ നഷ്ടപരിഹാരം വാങ്ങിതരണമെന്നും, നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ആവശ്യപ്പെട്ടു.
പത്തനംതിട്ട പോലീസ് സ്റ്റേഷൻ ഓഫീസർ ശ്രീ. സുനുമോൻ കെ. പരാതിയുടെ അടിസ്ഥാനത്തിൽ നേരിൽ വന്ന് മേൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
PWD ഓട നിർമ്മാണവുമായി ബന്ധപ്പെട്ട പരാതിയിൻമേൽ PWD AXE ശ്രീ മുരുകേഷ് സ്ഥലം സന്ദർശിക്കുകയും തെറ്റ് ചെയ്തവർക്കെതിരെ ശക്തമായ പോലീസ് കേസ് എടുക്കണമെന്നും അഭിപ്രായപ്പെട്ടു.
ബിജു ജോസ് ട്രാവൻകൂർ സ്ഥാപനത്തിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിശദീകരിച്ചു. അന്നേ ദിവസമിറക്കിയ പുതിയ സാധനത്തിന്റെ ബില്ലുകൾ യോഗത്തിൽ കാണിച്ച് അധികൃതരെ ബോധ്യപ്പെടുത്തി.
നഗര മധ്യത്തിലൂടെയുള്ള ഓട നർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നതിന് പ്രാപ്തരായ ഉദ്യോഗസ്ഥർക്ക് അടിയന്തിരമായി ചുമതല നൽകണമെന്നും,വ്യാപാര വ്യവസായ മേഖലയ്ക്ക് നാശ നഷ്ടമുണ്ടാക്കുന്ന, അതിക്രമം കാണിക്കുന്ന തൊഴിലാളികളെയും മറ്റും , മരാമത്ത് പണിയുടെ പേരിൽ രാത്രി കാലത്ത് കയറൂരി വിടുന്ന രീതി അവസാനിപ്പിക്കണമെന്നും യോഗത്തിലാവശ്യമുയർന്നു.
യൂണിറ്റ് ജനറൽ സെക്രട്ടറി ആലിഫ് ഖാൻ മേധാവി, യൂണിറ്റ് ട്രഷറാർ ബെന്നി ഡാനിയേൽ, സാബു ചരിവുകാലായിൽ, അലക്സാണ്ടർ വിളവിനാൽ,ജോഷ്വ ജോസ്, ബൈജു പയനിയർ, അശ്വിൻ മോഹൻ, ജയിംസ് ശ്യാമ, ലീനാ വിനോദ്, സൂര്യ ഗിരീഷ്, മാത്യു, ഷിബു, അയൂബ് ഖാൻ, ഉല്ലാസ് തുടങ്ങിയവർ പ്രസംഗിച്ചു
drainage

