രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും
Oct 6, 2025 11:02 AM | By Editor

ശബരിമലയില്‍ ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.

22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകീട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.

ഒക്ടോബര്‍ 16നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്.

ആഗോള അയ്യപ്പ സംഗമ വേദിയില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്.

മേയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.

president murmu sabarimala

Related Stories
പുല്ലാട് വടക്കേ കവലയിൽ വാഹനാപകടങ്ങൾ കൂടുന്നു

Nov 4, 2025 03:02 PM

പുല്ലാട് വടക്കേ കവലയിൽ വാഹനാപകടങ്ങൾ കൂടുന്നു

പുല്ലാട് വടക്കേ കവലയിൽ വാഹനാപകടങ്ങൾ...

Read More >>
പഠനം ഇല്ലാതെയുള്ള റൂട്ട് പരിഷ്കരണം പത്തനംതിട്ടയിലെ കെഎസ്ആർടിസി സർവീസുകൾ നഷ്ടത്തിലാക്കുന്നു

Nov 4, 2025 11:33 AM

പഠനം ഇല്ലാതെയുള്ള റൂട്ട് പരിഷ്കരണം പത്തനംതിട്ടയിലെ കെഎസ്ആർടിസി സർവീസുകൾ നഷ്ടത്തിലാക്കുന്നു

പഠനം ഇല്ലാതെയുള്ള റൂട്ട് പരിഷ്കരണം പത്തനംതിട്ടയിലെ കെഎസ്ആർടിസി സർവീസുകൾ...

Read More >>
സ്വർണവിലയിൽ വൻ ഇടിവ്

Nov 4, 2025 10:24 AM

സ്വർണവിലയിൽ വൻ ഇടിവ്

സ്വർണവിലയിൽ വൻ...

Read More >>
 കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും

Nov 4, 2025 09:44 AM

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം...

Read More >>
പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ത്ഥ്യമായി

Nov 3, 2025 05:25 PM

പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ത്ഥ്യമായി

പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം...

Read More >>
ആരാധനാലയത്തെ ചൊല്ലി തർക്കം: ഇരുവിഭാഗം ഏറ്റുമുട്ടി, ആശുപത്രിയിലും കൂട്ടയടി; 19 പേർക്കെതിരെ കേസ്; ഒടുവിൽ ജാമ്യം

Nov 3, 2025 11:25 AM

ആരാധനാലയത്തെ ചൊല്ലി തർക്കം: ഇരുവിഭാഗം ഏറ്റുമുട്ടി, ആശുപത്രിയിലും കൂട്ടയടി; 19 പേർക്കെതിരെ കേസ്; ഒടുവിൽ ജാമ്യം

ആരാധനാലയത്തെ ചൊല്ലി തർക്കം: ഇരുവിഭാഗം ഏറ്റുമുട്ടി, ആശുപത്രിയിലും കൂട്ടയടി; 19 പേർക്കെതിരെ കേസ്; ഒടുവിൽ...

Read More >>
Top Stories