പത്തനംതിട്ട : ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ആരംഭിച്ച പ്രകാശധാര സ്കൂളിൻറെ രജത ജൂബിലി സമാപന സമ്മേളനം മാക്കാംകുന്ന് സെൻ്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ വച്ച് മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം നിർവഹിച്ചു. ഡോ. എബ്രഹാം മാർ സെറാഫിം അധ്യക്ഷതവഹിച്ച ചടങ്ങിൽ ആരോഗ്യമന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തി.
കുറിയാക്കോസ് മാർ ക്ലിമീസ് , ഡോ ജോഷ്വാ മാർ നിക്കോദിമോസ് എന്നിവർ അനുഗ്രഹ പ്രഭാഷണ നടത്തി . ആന്റോ ആൻറണി എംപി സുവനീർ പ്രകാശനം ചെയ്തു. ഭിന്നശേഷി സ്കൂളുകളിലെ കുട്ടികൾ പങ്കെടുക്കുന്ന കലാമേള അരങ്ങേറി.
തുമ്പമൺ ഭദ്രാസനം എത്രയായിരുന്ന ഫിലിപ്പോസ് മാർ യൗസേബിയോസിൻ്റെ സപ്തതിയോടു നു ബന്ധിച്ച് 2000 ഫെബ്രുവരിയിൽ തുടക്കമിട്ടതാണ് ഈ സ്കൂൾ ഭിന്ന ശേഷി വിഭാഗത്തിലെ മുതിർന്ന കുട്ടികൾക്കായി ആജിവനാന്ത പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നതിന് പദ്ധതിയുണ്ടെന്ന്
ഡോ എബ്രഹാം മാർ സെറാഫിം , ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്കോപ്പ , ഡോ. കെ മാതൃു , ഷാജി മഠത്തിലേത്ത് ഫാ. ബിജു തോമസ് പറന്തൽ , പ്രഫ ജി ജോൺ , അജു ജോർജ് അനി ഏബ്രഹാം എന്നവർ അറിയിച്ചു.
Pathanamthitta