ക്യാൻസർ, കിഡ്നി രോഗികൾക്ക് സഹായവുമായി ദമാമിലെ പത്തനംതിട്ടക്കാരുടെ പനോരമ
പത്തനംതിട്ട :സൗദി അറേബ്യയിൽ ദമാമിലുള്ള പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മയായ പനോരമയുടെ 15 മത് ആനിവേഴ്സറി പ്രമാണിച്ച് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള തെരഞ്ഞെടുക്കപ്പെട്ട 15 കാൻസർ/ കിഡ്നി രോഗികൾക്ക് വൈദ്യ സഹായവും, സ്വയം തൊഴിൽ കണ്ടെത്തുന്നതിലേക്ക് 5 നിർധന യുവതികൾക്ക് തയ്യൽ മെഷീനും.. വിതരണം ചെയ്തു. മാരാമൺ റിട്രീറ്റ് സെന്ററിൽ നടന്ന പനോരമ സ്നേഹ സംഗമം പത്തനംതിട്ട എം.പി യും പനോരമ രക്ഷാധികാരിയും ആയ ശ്രീ ആന്റോ ആന്റണി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ ചെറിയാൻ, റാന്നി പഴവങ്ങാടി മുൻ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ആശംസകൾ അറിയിച്ചു. പനോരമ ചെയർമാൻ മാത്യു ജോർജ് പ്രസിഡന്റ് ഷാജഹാൻ റാവത്തർ, ജനറൽ സെക്രട്ടറി ഗോപകുമാർ, മീഡിയ കൺവീനർ മോൻസി ചെറിയാൻ, ട്രഷ്റർ ബേബിച്ചൻ ഇലന്തൂർ, ജോൺസൺ സാമുവൽ, ജേക്കബ് മാരാമാൺ, അനിൽ മാത്യു അയിരൂർ, ബിനു മരുതിക്കൽ എന്നിവർ നേതൃത്വം നൽകി...
panorama
