അടൂർ ലൈഫ് ലൈനിൽ ഇവിഎആർ (EVAR) ചികിത്സ വിജയകരം

അടൂർ ലൈഫ് ലൈനിൽ ഇവിഎആർ (EVAR) ചികിത്സ വിജയകരം
Oct 18, 2025 04:34 PM | By Editor

അടൂർ ലൈഫ് ലൈനിൽ ഇവിഎആർ (EVAR) ചികിത്സ വിജയകരം

അടൂർ : ഹൃദയത്തിന്റെ പ്രധാന രക്തധമനിയായ അയോർട്ടയിലെ വീക്കമായ ആയോർട്ടിക് അന്യൂറിസം ബാധിച്ച 73 വയസ്സുള്ള രോഗിക്ക് സങ്കീർണമായ എൻഡോവാസ്‌ക്യൂലർ അന്യൂറിസം റിപ്പയർ (EVAR) എന്ന സ്റ്റെന്റ് ഗ്രാഫ്ട് ചികിത്സ വിജയകരമായി നടപ്പിലാക്കി അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇന്സ്ടിട്യൂട്ടിലെ കാർഡിയോളജി - കാർഡിയാക് സർജറി വിഭാഗങ്ങൾ.

വീങ്ങിയ ഭാഗത്തു വിള്ളലോ പൊട്ടലോ ഉണ്ടായാൽ മരണസാധ്യത കൂടുതലായതിനാലാണ് തുറന്ന ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ഈ ചികിത്സാ ചെയ്തതെന്ന് കാർഡിയോളോജിസ്റ് ഡോ കൃഷ്ണമോഹൻ അഭിപ്രായപ്പെട്ടു .

അമിത രക്തസമ്മർദ്ദം, 65 വയസ്സിനു മുകളിൽ പ്രായം , പുകവലി , രോഗ പാരമ്പര്യം എന്നിവയുള്ളവർ ലളിതമായ അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ അന്യൂറിസം ഇല്ല എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണെന്നു കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് അറിയിച്ചു .

മുൻപ് ബൈപ്പാസ് സർജറി കഴിഞ്ഞതും, വൃക്കകളിലേക്കുള്ള രക്തക്കുഴലിനരികിൽ വീക്കം ഉണ്ടായതും , രണ്ടു കാലുകളിലേക്കും ഇത് വ്യാപിച്ചതും , കാൽസ്യം അടിഞ്ഞുകൂടിയതും രോഗിയുടെ സങ്കീർണതകൾ വർധിപ്പിക്കുന്നതിനു ഇടയാക്കിയെന്നു കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ രാജഗോപാൽ വിശദീകരിച്ചു .

സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോ ആശിഷ് കുമാർ , ഡോ വിനോദ് മണികണ്ഠൻ , ഡോ സന്ദീപ് ജോർജ് , ഡോ ചെറിയാൻ ജോർജ് , ഡോ ചെറിയാൻ കോശി , കാർഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോ അജിത് സണ്ണി , ഡോ ശ്രുതി മത്തായി , റേഡിയോളോജിസ്റ് ഡോ അബ്ദുൽ ഫൈസൽ എന്നിവർ കൂടി അടങ്ങുന്ന സംഘമാണ് ചികിത്സ നടത്തിയത്.

evar

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories