നിർദ്ധന പെൺകുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഇലന്തൂർ ഗ്രാമം ഒരുമിക്കുന്നു

നിർദ്ധന പെൺകുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക്  ഇലന്തൂർ ഗ്രാമം ഒരുമിക്കുന്നു
Oct 21, 2025 04:46 PM | By Editor

നിർദ്ധന പെൺകുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഇലന്തൂർ ഗ്രാമം ഒരുമിക്കുന്നു 

ഇലന്തൂർ: നിർധന കുടുംബ അംഗമായ വാര്യാപുരം വേലൻപറമ്പിൽ ലക്ഷ്മിപ്രിയ (12) യുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ഗ്രാമം ഒരുമിക്കുന്നു.ജന്മനാ കരൾ രോഗിയായ ലക്ഷ്മിപ്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജ്, ശ്രീചിത്ര മെഡിക്കൽ സയൻസ് എന്നീ ആശുപത്രികളിലായി കഴിഞ്ഞ 12 വർഷമായി ചികിത്സ നടത്തി വരികയായിരുന്നു. രോഗം മൂർച്ഛിച്ചിരിക്കുന്നതിനാൽ കരൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു. മൂന്നു മാസത്തിനുള്ളിൽ ശസ്ത്രക്രീയ നടത്തേണ്ടതുണ്ട്. പിതാവ് ദീപു വാര്യാപുരം ജംഗ്ഷനിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. മാതാവ് ആസ്മ രോഗിയാണ്. പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലക്ഷ്മിപ്രിയ. സഹോദരൻ മൃദുൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു. ഓപ്പറേഷനും തുടർ ചികിത്സയ്ക്കുമായി 50 ലക്ഷം രൂപ ആവശ്യമായി വരും. ഈ വലിയ തുക കണ്ടെത്താൻ സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിന് കഴിയുകയില്ല. സുമനസ്സുകളായ ആളുകളുടെ സഹായം കൊണ്ടേ ഇതു സാധ്യമാകൂ. ചികിത്സാ സഹായം ഒരുക്കുന്നതിനായി ഇലന്തൂർ ജനകീയ സമിതിയുടെ നേതൃത്വം പൊതു ജന പങ്കാളിത്തത്തോടെ പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജയശ്രീ മനോജ്‌, വൈസ് പ്രസിഡന്റ്‌ വിൺസൺ ചിറക്കാല, ജനകീയ സമിതി പ്രസിഡന്റ്‌ എം. ബി. സത്യൻ, ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, ട്രഷറർ പി. എം. ജോൺസൺ, കൺവീനർ സാം മാത്യു എന്നിവർ നേതൃത്വം നൽകും. കുട്ടിയുടെ പേരിൽ കേരളാ ബാങ്ക് ഗ്രാമീൺ ബാങ്ക് ഇലന്തൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായം നൽകി സഹായിക്കണമെന്ന് ജനകീയ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു. കേരള ഗ്രാമീൺ ബാങ്ക്, ഇലന്തൂർ ബ്രാഞ്ച്. 40675101029190, ഐഎഫ്എസി കോഡ്. കെ എൽ. ജി ബി 0040675.

donation

Related Stories
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
Top Stories