രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളിമാറ്റിയ സംഭവത്തിൽ വാക്കുകൊണ്ട് ഏറ്റുമുട്ടി എംഎൽഎയും എംപിയും
പത്തനംതിട്ട : രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളിമാറ്റിയ സംഭവത്തിൽ വാക്കുകൊണ്ട് ഏറ്റുമുട്ടി എംഎൽഎയും എംപിയും. ഹെലികോപ്റ്റർ ചക്രങ്ങൾ കോൺക്രീറ്റിൽ താഴ്ന്നുപോയിട്ടില്ലെന്നാണ് കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞത്. കോൺക്രീറ്റിൽ ടയർ താഴ്ന്നാൽ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റർ മുകളിലേക്കല്ലേ ഉയരുന്നതെന്നും ജനീഷ് കുമാർ ചോദിച്ചു.
എച്ച് ആകൃതിയിൽ അടയാളപ്പെടുത്തിയതിന് പുറത്താണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. യഥാസ്ഥാനത്തേക്ക് തള്ളി നീക്കിനിർത്തുകയാണ് ഉണ്ടായത്. അരമണിക്കൂർ കൊണ്ട് ദൃഢമാകുന്ന തരത്തിലുള്ള റെഡിമിക്സ് കോൺക്രീറ്റ് ആണ് ഉപയോഗിച്ചത്. പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയശേഷമാണ് ലാൻഡിങ്ങ് അനുവദിച്ചതെന്നും ജനീഷ് കുമാർ പറഞ്ഞു. അതേസമയം, പ്ലാൻ ബി ഇല്ലാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും രാഷ്ട്രപതിയെത്തുന്നതിന് മുൻപ് മൈതാനത്തേക്ക് തെരുവ്നായ ഓടിക്കയറിയെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.
helicopter
