ഷാർജ: കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഈദ് പെരുന്നാളിനോട് അനുബന്ധിച്ച് ഉല്ലാസയാത്രയും , കുടുംബ സംഗമവും നടത്തി . ഫുജൈറ,ഖോർഫഖാൻ, കൽബ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചത്. കൽബയിൽ നടന്ന കുടുംബ സംഗമത്തിൽ വിവിധ എമിറേറ്റുകളിൽ നിന്ന് നൂറോളം പേർ പങ്കാളികളായി. ജനറൽ സെക്രട്ടറി ഡോ.മനു കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് നോബിൾ കരോട്ടുപാറ സംഗമം ഉദ്ഘാടനം ചെയ്തു. ഡേവിഡ് ജോർജ്, ഷാജി കൂത്താടി പറമ്പിൽ, നൗഷാദ് ഹനീഫ, അനു സോജു, മാത്യു നെടുവേലിൽ, ഷാജഹാൻ,സിമി ലിജു, ജോജി തോമസ്, ഷാദിൽ ഷാജഹാൻ , ഷിജു പി പി, ഷിയാസ്, മനു മോഹൻ, ഷാമോൻ സലീം, അമ്പിളികുട്ടൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളിൽ വിജയികളായ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ഖോർഫഖാൻ വെള്ളച്ചാട്ടം, ബോട്ട് യാത്ര, കൽബ പാർക്ക് ,ഹാങ്ങിങ് ഗാർഡൻ എന്നിവ കണ്ടാണ് സംഘം മടങ്ങിയത്.
Care; Chittar Pravasi Association organized Eid Sangam