മുത്തൂറ്റ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെ ഒൻപതുമുതൽ മൂന്നുവരെ സമഗ്ര ഡയബറ്റിക് ഹെൽത്ത് ക്യാമ്പ്
കോഴഞ്ചേരി : മുത്തൂറ്റ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെ ഒൻപതുമുതൽ മൂന്നുവരെ സമഗ്ര ഡയബറ്റിക് ഹെൽത്ത് ക്യാമ്പ് നടത്തും. പ്രമേഹ പരിശോധന, ക്രിയാറ്റിനിൻ പരിശോധന, കൊളസ്ട്രോൾ പരിശോധന, യൂറിൻ പ്രോട്ടീൻ-ക്രിയാറ്റിനിൻ അനുപാതം, ഡയറ്റീഷ്യൻ കൺസൾട്ടേഷൻ, ഫിസിഷ്യൻ/എൻഡോക്രൈനോളജിസ്റ്റ് കൺസൾട്ടേഷൻ തുടങ്ങിയ പരിശോധനകൾ 599 രൂപയ്ക്ക് ലഭ്യമാകും.
പ്രമേഹം മൂലം ബുദ്ധിമുട്ട് നേരിടുന്നവർക്കും, പ്രമേഹം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി നിയന്ത്രണത്തിലാക്കാൻ ആഗ്രഹിക്കുന്നവർക്കും ക്യാമ്പ് ഉപയോഗപ്പെടുത്താം. പ്രമുഖ എൻഡോക്രൈനോളജിസ്റ്റ്, ജനറൽ ഫിസിഷ്യൻ, ഡയറ്റീഷ്യൻ എന്നിവരുടെ നേതൃത്വത്തിൽ സമഗ്ര പരിശോധനകളും വ്യക്തിഗത കൺസൾട്ടേഷനുകളും ഒരുക്കും. രജിസ്ട്രേഷന് ഫോൺ- 99461 60000.
kozhencherry muthhot hospital
