കഴിഞ്ഞ രണ്ടു മാസക്കാലമായി കേരളത്തിലെ വിവിധ ജില്ലകളിൽ മോഷണവും കവർച്ചയും പതിവാക്കിയ കുപ്രസിദ്ധ മോഷണസംഘം പന്തളം പോലീസിന്‍റെ പിടിയിൽ

കഴിഞ്ഞ രണ്ടു മാസക്കാലമായി കേരളത്തിലെ വിവിധ ജില്ലകളിൽ മോഷണവും കവർച്ചയും പതിവാക്കിയ കുപ്രസിദ്ധ മോഷണസംഘം പന്തളം പോലീസിന്‍റെ പിടിയിൽ
Nov 13, 2025 11:41 AM | By Editor

കഴിഞ്ഞ രണ്ടു മാസക്കാലമായി കേരളത്തിലെ വിവിധ ജില്ലകളിൽ മോഷണവും കവർച്ചയും പതിവാക്കിയ കുപ്രസിദ്ധ മോഷണസംഘം പന്തളം പോലീസിന്‍റെ പിടിയിൽ

പന്തളം: കഴിഞ്ഞ രണ്ടു മാസക്കാലമായി കേരളത്തിലെ വിവിധ ജില്ലകളിൽ മോഷണവും കവർച്ചയും പതിവാക്കിയ കുപ്രസിദ്ധ മോഷണസംഘം പന്തളം പോലീസിന്‍റെ പിടിയിലായി. . തൃശൂർ പുതുക്കാട് ചിറ്റിലശേരി നെന്മണിക്കരയിൽ കൊട്ടേക്കാട്ട് വീട്ടിൽ രതീഷ് കുമാർ (36), കോട്ടയം കിളിരൂർ അട്ടിയിൽ വീട്ടിൽ ജിംഷാ ( 28 ) എന്നിവരാണ് പിടിയിലായത്. രതീഷ്കുമാർ തൃശൂർ ജില്ലയിലെ ചേർപ്പ്, കൊടുങ്ങല്ലൂർ, ആളൂർ, ഒല്ലൂർ, പുതുക്കാട്, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ആലപ്പുഴ ജില്ലയിലെ രാമങ്കരി എന്നിവിടങ്ങളിൽ മോഷണ കേസിലെ പ്രതിയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് ഇവർ മോഷണം നടത്തിയത്.

കടക്കൽ സ്വദേശിയിൽ നിന്നും 400 രൂപ ദിവസ വാടകക്ക് എടുത്ത പിക്കപ്പ് വാഹനത്തിൽ കറങ്ങി നടന്ന് വ്യാപാരസ്ഥാപനങ്ങൾ കണ്ടുവെക്കുകയും തുടർന്ന് രാത്രി പിക്കപ്പ് വാഹനത്തിൽ വന്ന് പൂട്ടുകൾ തകർത്ത് കവർച്ച നടത്തുകയാണ് ഇവരുടെ രീതി. കഴിഞ്ഞമാസം 23 ന് രാത്രി പന്തളത്ത് ഡെന്‍റൽ ഹോസ്പിറ്റൽ, ബേക്കറികൾ, തുണിക്കടകൾ അടക്കം നിരവധി സ്ഥാപനങ്ങളിലാണ് കവർച്ച നടത്തിയത്. നഗരത്തിലെ പുതുതായി ആരംഭിച്ച ബൂഫിയ ബേക്കറിയിൽ നിന്നും 40,000 രൂപ കവർന്നു.

പ്രതികൾ എറണാകുളം ജില്ലയിൽ ഉണ്ടെന്ന് മനസ്സിലാക്കിയ പന്തളം പോലീസ്, കളമശ്ശേരിയിൽ മോഷണത്തിനായി പ്രതികൾ തയാറെടുക്കുന്നതിനിടെ പോലീസ് ജീപ്പ് കുറുകെയിട്ട് സാഹസികമായാണ് പിടികൂടിയത്. അടൂർ ഡി.വൈ.എസ്.പി സന്തോഷ് കുമാറിന്‍റെ മേൽനോട്ടത്തിൽ പന്തളം എസ്.എച്ച്.ഒ പി.ഡി പ്രജീഷ്, സബ് ഇൻസ്പെക്ടർ അനീഷ് എബ്രഹാം, എ.എസ് ഐ രാജേഷ്, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ് റ്റി.എസ്, എസ്.അൻവർഷ, രഞ്ജിത്ത് സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

two-arrested-for-theft-at-shops-in-pandalam

Related Stories
ക​വി​യൂ​ർ കാ​സി​ൽ​ഡാ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം; നി​യ​മ​ലം​ഘ​നം ത​ട​യ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

Nov 13, 2025 02:31 PM

ക​വി​യൂ​ർ കാ​സി​ൽ​ഡാ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം; നി​യ​മ​ലം​ഘ​നം ത​ട​യ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

ക​വി​യൂ​ർ കാ​സി​ൽ​ഡാ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം; നി​യ​മ​ലം​ഘ​നം ത​ട​യ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ...

Read More >>
മുത്തൂറ്റ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെ ഒൻപതുമുതൽ മൂന്നുവരെ സമഗ്ര ഡയബറ്റിക് ഹെൽത്ത് ക്യാമ്പ്

Nov 13, 2025 11:22 AM

മുത്തൂറ്റ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെ ഒൻപതുമുതൽ മൂന്നുവരെ സമഗ്ര ഡയബറ്റിക് ഹെൽത്ത് ക്യാമ്പ്

മുത്തൂറ്റ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെ ഒൻപതുമുതൽ മൂന്നുവരെ സമഗ്ര ഡയബറ്റിക് ഹെൽത്ത്...

Read More >>
 ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളിൽ രാസ കുങ്കുമം വിൽക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

Nov 13, 2025 10:52 AM

ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളിൽ രാസ കുങ്കുമം വിൽക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളിൽ രാസ കുങ്കുമം വിൽക്കുന്നത് അനുവദിക്കാനാവില്ലെന്ന്...

Read More >>
ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് യുവതി മരണപ്പെട്ട കേസിലെ പ്രതിയെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു

Nov 12, 2025 03:44 PM

ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് യുവതി മരണപ്പെട്ട കേസിലെ പ്രതിയെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു

ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് യുവതി മരണപ്പെട്ട കേസിലെ പ്രതിയെ കോന്നി പൊലീസ് അറസ്റ്റ്...

Read More >>
അറുകാലിക്കൽ ചാങ്ങയിൽ ദേവീക്ഷേത്രത്തിനുസമീപം മാലിന്യംതള്ളുന്നത് പതിവാകുന്നു

Nov 12, 2025 02:59 PM

അറുകാലിക്കൽ ചാങ്ങയിൽ ദേവീക്ഷേത്രത്തിനുസമീപം മാലിന്യംതള്ളുന്നത് പതിവാകുന്നു

അറുകാലിക്കൽ ചാങ്ങയിൽ ദേവീക്ഷേത്രത്തിനുസമീപം മാലിന്യംതള്ളുന്നത്...

Read More >>
പത്തനംതിട്ട ജില്ലക്ക് തെരഞ്ഞെടുപ്പാരവം

Nov 12, 2025 11:24 AM

പത്തനംതിട്ട ജില്ലക്ക് തെരഞ്ഞെടുപ്പാരവം

പത്തനംതിട്ട: ഇനി ജില്ലക്ക്...

Read More >>
Top Stories