മൂന്നാമത് അഖില കേരള ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് 15 ,16 തീയതികളിൽ പത്തനംതിട്ട സെൻട്രൽ ഇൻഡോർ കോർട്ടിൽ
പത്തനംതിട്ട: പത്തനംതിട്ട സെൻട്രൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മൂന്നാമത് അഖില കേരള ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് 15 ,16 തീയതികളിൽ ക്ലബ്ബിൻറെ ഇൻഡോർ കോർട്ടിൽ നടക്കുമെന്ന് ഭാവാഹികൾവാർത്ത സമ്മേളനത്തിൽ പറഞ്ഞു. 50 ൽലധികം ടീമുകൾ പങ്കെടുക്കും . മത്സരത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി.സക്കിർ ഹുസൈൻ നിർവഹിക്കും. പത്തനംതിട്ട ഡി.വൈ.എസ്. പി എസ്. നുഅമാൻ , ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.അനിൽകുമാർ എന്നിവർ പങ്കെടുക്കും വാർത്ത സമ്മേളനത്തിൽ ക്ലബ് പ്രസിഡൻറ് ഡി .കെ. ജോൺ ,സെക്രട്ടറി മാത്യു സാമുവൽ , ട്രഷറർ ജോജി രാജൻ , പ്രൊഫ. ക്യാപ്റ്റൻ ജോൺ എം ജോർജ്, മാത്യു സി മാത്യു എന്നിവർ പങ്കെടുത്തു.
badminton tournament
