പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഓണനിലാവ് 2025
പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഓണനിലാവ് 2025 വിവിധ കലാപരിപാടികളോടു കൂടി സാൽമിയ എക്സലൻസ് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു,
സംഘടന പ്രസിഡണ്ടന്റ് ശ്രീമാൻ ബിജു വായ്പൂരിന്റെ അധ്യക്ഷതയിൽ കുവൈറ്റിലെ സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത സാംസ്കാരിക സമ്മേളനം ഡോക്ടർ സുസോവനസുജിത്ത് നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചെയർമാൻ മനോജ് കോന്നി സംഘടന വിവരണം നടത്തുകയും, സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ കോർഡിനേറ്റർ ബിജു പാലോട് ഭാവി പദ്ധതികളെ കുറിച്ചു സംസാരിക്കുകയും തുടർന്നു സാമൂഹ്യപ്രവർത്തകൻ ശ്രീമാൻ സലിം കൊമേരിയെ ആദരിക്കുകയും ചെയ്യ്തു, സാംസ്കാരിക സമ്മേളനത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് കുവൈറ്റി ഗായകൻ ശ്രീമാൻ മുബാറക് അൽറാഷിദ്, പ്രമുഖ പ്രഭാഷകൻ അജ്മൽ മാഷ്, ഡ്രീം സിറ്റി മാനേജർ രഞ്ജിത്ത് ജെയിംസ് , എക്സലന്റ് സ്കൂൾ മാനേജർ ശ്രീമതി വിനയാ (ജീവിതശൈലി വിദഗ്ദ്ധ, എഴുത്തുകാരി),ശ്രീമതി ദിവിഷ വിബീഷ്,ഗായകി കുമാരി രൂത്ത്, ചാരിറ്റി കൺവീനർ സലീം കരമന,പ്രോഗ്രാം ജനറൽ കൺവീനർ നിസാം കടയ്ക്കാൽ,എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ജോഷി വർഗ്ഗീസ് സ്വാഗതവും, സംഘടന ട്രഷർ മാത്യു പി ജോൺ നന്ദിയും രേഖപ്പെടുത്തി. മുബാറക് റാഷിദും, രൂത്തും ചേർന്ന് ഗാനങ്ങൾ ആലപിച്ച് സദസ്സിന് വിരുന്നൊരുക്കി തുടർന്ന് സംഘടനയുടെ അംഗങ്ങൾ വൈവിദ്ധ്യമാർന്ന വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഒരേ തൂവൽപക്ഷി U FMന്റെ ഗാനമേളയോടു കൂടി പരിപാടികൾക്ക് സമാപനം കുറിച്ചു..
kuwait indian association