ബ്ലിങ്കിറ്റ് സ്വിഗ്ഗി, സെപ്റ്റോ, ബിഗ് ബാസ്ക്കറ്റ് തുടങ്ങിയ കമ്പനികൾക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി.
റോഡുസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ ഡെലിവറി ബോയ്സിനെ പ്രേരിപ്പിക്കുന്ന സ്റ്റോറുകൾക്കും,ക്വിക്ക് ഡെലിവറി ഫ്ലാറ്റ് ഫോമുകൾക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി.
ബ്ലിങ്കിറ്റ് സ്വിഗ്ഗി, സെപ്റ്റോ, ബിഗ് ബാസ്ക്കറ്റ് തുടങ്ങിയ കമ്പനികൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
റോഡുസുരക്ഷയുമായ ബന്ധപ്പെട്ട് കാര്യങ്ങൾ കാര്യക്ഷമമാക്കാനും അതു പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും അവർക്ക് 15 ദിവസത്തെ സമയം അനുവദിച്ചു നൽകിയിട്ടുണ്ട്.
ഇത് പാലിക്കാത്ത കമ്പനികൾക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതാണ്.
പല ഫ്ലാറ്റ് ഫോമുകളും 7 മിനുട്ടിനും ഇരുപതു മിനുട്ടിനും ഉള്ളിൽ അവരുടെ സാധനങ്ങൾ ഡെലിവറി ചെയ്യുമെന്ന് വാഗ്ദാനങ്ങൾ നൽകുന്നു.ഇത് റോഡുസുരക്ഷാ ലംഘിക്കുന്നതിന് തുല്യമാണ്.
സുരക്ഷിതമല്ലാത്തതും അപകടകരവുമായ വേഗത, അശ്രദ്ധ, ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഹെൽമെറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയവയാണ് ഡെലിവെറി ബോയ്സുകൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന സുരക്ഷാ പ്രശ്നങ്ങൾ. ഡെലിവറി ബോയ്സിന് അവരവരുടെ ഉൽപന്നങ്ങൾ വേഗത്തിൽ ഡെലിവറി ചെയ്യാനും അവരുടെ വരുമാനം വർദ്ധിപ്പിക്കാനും അടുത്ത ഓർഡർ നേടാനും അമിത വേഗതയിൽ പോകേണ്ടി വരുന്നുമുണ്ട്.
പലപ്പോഴും ഇത്തരം ഓൺലൈൻ സ്റ്റോറുകൾ പ്രായോഗികമല്ലാത്ത സമയ പരിധി നിശ്ചയിക്കുകയും
വിപണി നേടുന്നതിനായി പ്രായോഗികമല്ലാത്ത സമയ പരിധി ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.
ഇതെല്ലാം റോഡുസുരക്ഷയിൽ ഇത്തരം കമ്പനികൾ വിട്ടുവീഴ്ച ചെയ്യുന്നതായി കണക്കാക്കും.
mvd
