എസ്ഐടിയെ അംഗീകരിച്ചവർ അന്വേഷണം കോൺഗ്രസിലേക്ക് വരുമ്പോൾ നിലപാട് മാറ്റുന്നു”; എംവി ഗോവിന്ദൻ മാസ്റ്റർ
ശബരിമല സ്വർണമോഷണത്തിൽ ഇന്നലെ വരെ എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്ത കോൺഗ്രസും വിഡി സതീശനും അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്ക് എത്തുമ്പോൾ നിലപാട് മാറ്റുകയാണെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. അവസരവാദ പരമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പോകുന്നു എന്ന് വാർത്തകൾ വന്നതിന് പിന്നെലായാണിത്. അന്വേഷണത്തിൽ പുതിയ വിവരങ്ങൾ പുറത്തുവരുകയാണ്. ഇപ്പോൾ അന്വഷണെ തടസ്സപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനുമെല്ലാം സോണിയാ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവരുന്നു. അടൂർ പ്രകാശും ആൻ്റൊ ആൻ്റണിയും ഒപ്പമുണ്ട്. ആരാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയഗാന്ധിയെ കാണാൻ അപ്പോയിൻമെൻ്റ് നൽകിയതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. ശബരിമല അയ്യപ്പൻ്റെ ഒരു തരി സ്വർണ്ണം പോലും നഷ്ടപ്പെടാൻ പാടില്ല എന്നാണ് സിപിഐഎം നിലപാട്. തെറ്റുകാർ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അയ്യപ്പൻ്റെയോ വിശ്വാസികളുടെയോ പണം തട്ടുന്ന പാർട്ടിയല്ല സിപിഐഎം എന്ന് ജനങ്ങൾക്കറിയാം എന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ്റെ മത നിരപേക്ഷ നിലപാടുകളെയാണ് സിപി ഐ എം സ്വാഗതം ചെയ്തിട്ടുള്ളത്. അതിൽ നിന്ന് വ്യതിചലിച്ച് അദ്ദേഹം എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്വം സിപിഐഎമ്മിനില്ലയെന്നും ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.
investigation-comes-to-congress-changing-stance-sit
