എം.സി റോഡിൽ തിരുവല്ല രാമൻചിറയിൽ ടൂറിസ്റ്റ് ബസും ട്രെയിലർ ലോറിയും കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്
തിരുവല്ല: എം.സി റോഡിൽ തിരുവല്ല രാമൻചിറയിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ കയറ്റി വന്ന ട്രെയിലർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്. ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആണ് അപകടം. തിരുവല്ല കുറ്റൂരിൽനിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് ചങ്ങനാശ്ശേരി ഭാഗത്തുനിന്നു വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ട്രെയിലർ ഡ്രൈവർ, ബസ് ഡ്രൈവർ, ബസ് യാത്രക്കാരായ എട്ടുപേർ എന്നിവർക്കാണ് പരിക്ക്. ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
tourist-bus-and-trailer-lorry-collide-10-injured
