സംസ്ഥാന സർക്കാരിന്‍റെ കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 547 സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 547 സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കി. സെക്രട്ടേറിയറ്റ്, കളക്ടറേറ്റ്, റവന്യൂ ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികൾ ഉൾപ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് തടസമില്ലാത്ത ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിലൂടെ ഭരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് കെ ഫോൺ. വിശ്വസനീയമായതും വേഗതയേറിയതുമായ ഇന്‍റര്‍നെറ്റ് കണക്ഷനിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുകയാണ് കെഫോൺ. തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ കണക്ഷനുകള്‍ ഇ-ഗവേണന്‍സ് സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും പൊതുജന സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കാനും സഹായിക്കുന്നെന്ന് കെ ഫോൺ എം.ഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങൾക്ക് പുറമെ ജില്ലയില്‍ 5,679 FTTH കണക്ഷനുകളും, 2,366 BEL കണക്ഷനുകളും, 867 EWS കണക്ഷനുകളും നൽകുന്നുണ്ട്.കെഫോൺ ഒടിടി സേവനം ആരംഭിച്ച് നാല് മാസങ്ങൾക്കുള്ളിൽ തന്നെ 2,000 സജീവ കണക്ഷനുകള്‍ പിന്നിട്ടു. നിലവിൽ 2053 കണക്ഷനുകളാണ് ഒടിടി കരസ്ഥമാക്കിയത്. ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തി, 29ലധികം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 350ലധികം ഡിജിറ്റല്‍ ടി.വി ചാനലുകളും ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് കെഫോണ്‍ ഒടിടിയെ വേറിട്ടതാക്കുന്നത്.444 രൂപ മുതലുള്ള വിവിധ പാക്കേജുകളിലൂടെ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തി, മറ്റ് ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനമാണ് കെഫോണ്‍ ഒടിടി നല്‍കുന്നത്.
k-fon-connection-in-secretariat
