നൂറുകണക്കിന് ജനങ്ങളുടെ ജലസ്രോതസ്സായിരുന്ന കോഴഞ്ചേരി പൊങ്ങനാലിൽ തോട് ഇന്ന് മാലിന്യവാഹിനി

നൂറുകണക്കിന് ജനങ്ങളുടെ ജലസ്രോതസ്സായിരുന്ന കോഴഞ്ചേരി പൊങ്ങനാലിൽ തോട് ഇന്ന് മാലിന്യവാഹിനി
Feb 10, 2026 12:05 PM | By Editor

നൂറുകണക്കിന് ജനങ്ങളുടെ ജലസ്രോതസ്സായിരുന്ന കോഴഞ്ചേരി പൊങ്ങനാലിൽ തോട് ഇന്ന് മാലിന്യവാഹിനി

കോഴഞ്ചേരി :നൂറുകണക്കിന് ജനങ്ങളുടെ ജലസ്രോതസ്സായിരുന്ന കോഴഞ്ചേരി പൊങ്ങനാലിൽ തോട് ഇന്ന് മാലിന്യവാഹിനിയായി മാറി. കോളേജ് ജങ്ഷനിലെ വൺവേ റോഡിൽ പൊങ്ങനാലിൽ ഭാഗത്തുനിന്ന് ആരംഭിച്ച് കീഴുകര പമ്പാനദിയിൽ അവസാനിക്കുന്ന തോട്ടിൽ ഹോട്ടലിലെയും അറുവുശാലയുടെയും വീടുകളിലെയും മലിന്യങ്ങളാണ് തോട്ടിൽ നിറഞ്ഞിരിക്കുന്നത്.

കോഴഞ്ചേരി ഗ്രാമപ്പഞ്ചാത്തിലെ താഴ്ന്ന, ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന കീഴുകര പമ്പ് ഹൗസിന് 100 മീറ്ററോളം മുകളിലാണ് ഈ മാലിന്യം എല്ലാം എത്തിച്ചേരുന്നത്. ഈ തോട് ജനങ്ങൾ മൂന്ന് പതിറ്റാണ്ടോളം കുളിക്കാനായി ഉപയോഗിച്ചിരുന്നെങ്കിലും ഒരു പതിറ്റാണ്ടിലേറെയായി ദുർഗന്ധം വമിക്കുന്നതുമൂലം സമീപവാസികൾ തോട്ടിലെ ജലം ഉപേക്ഷിച്ച അവസ്ഥയിലാണ്.

തോട്ടിൽ നീരൊഴുക്ക് നിലനിൽക്കുന്നുണ്ടെങ്കിലും തീരത്ത് നിൽക്കുന്ന വൃക്ഷങ്ങളുടെ ഇലകൾ വെള്ളത്തിൽ വീണ് കിടക്കുന്നതും സമീപത്തെ കാട് തോട് മൂടി കിടക്കുന്നതുംമൂലം നീരൊഴുക്ക് നഷ്ടപ്പെട്ട് മാലിന്യങ്ങൾ പല സ്ഥലത്തും കെട്ടിക്കിടക്കുന്നത് സമീപവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.ഇത്തരത്തിൽ ഒഴുക്ക് നഷ്ടപ്പെട്ട അവസ്ഥയിൽ മഴ കനക്കുമ്പോൾ ഈ മാലിന്യങ്ങൾ ഏറെ ദൂരമാണ് ഒഴുകി പടരുന്നതും പകർച്ച വ്യാധികൾക്ക് കാരണമാകുന്നതും.

50 ഏക്കറോളം വിസ്‌തൃതിയുള്ള മുളങ്ങോടി പാടശേഖരത്തിൽകൂടിയാണ് ഈ തോട് കടന്നുപോകുന്നത്. 2004 വരെ തോട്ടിലെ വെള്ളം ഉപയോഗിച്ചായിരുന്നു ഇവിടെ കൃഷി ഇറക്കിയിരുന്നത്. എന്നാൽ, ജലത്തിൽ മാലിന്യ അളവ് കൂടിയതോടെ പാടശേഖരവും തരിശായി മാറി.

ponganal thod;kozhencherry

Related Stories
ഒട്ടേറെത്തവണ അപകടങ്ങളുണ്ടായിട്ടും ഏഴംകുളം ജങ്ഷനിൽ കുത്തഴിഞ്ഞ് ഗതാഗതനിയന്ത്രണ സംവിധാനം

Feb 10, 2026 04:27 PM

ഒട്ടേറെത്തവണ അപകടങ്ങളുണ്ടായിട്ടും ഏഴംകുളം ജങ്ഷനിൽ കുത്തഴിഞ്ഞ് ഗതാഗതനിയന്ത്രണ സംവിധാനം

ഒട്ടേറെത്തവണ അപകടങ്ങളുണ്ടായിട്ടും ഏഴംകുളം ജങ്ഷനിൽ കുത്തഴിഞ്ഞ് ഗതാഗതനിയന്ത്രണ...

Read More >>
മൊബൈൽ ഫോൺ തകരാറിലായിരുന്നു തുടർന്നുണ്ടായ മനോവിഷമത്തിൽ നഴ്സിംഗ് വിദ്യാർഥി വീടിനുള്ളിൽ തൂ*ങ്ങി*മ*രി*ച്ചു

Feb 10, 2026 04:08 PM

മൊബൈൽ ഫോൺ തകരാറിലായിരുന്നു തുടർന്നുണ്ടായ മനോവിഷമത്തിൽ നഴ്സിംഗ് വിദ്യാർഥി വീടിനുള്ളിൽ തൂ*ങ്ങി*മ*രി*ച്ചു

മൊബൈൽ ഫോൺ തകരാറിലായിരുന്നു തുടർന്നുണ്ടായ മനോവിഷമത്തിൽ നഴ്സിംഗ് വിദ്യാർഥി വീടിനുള്ളിൽ...

Read More >>
നിരവധി ബൈക്ക്, സ്കൂട്ടർ മോഷണകേസുകളിൽ പ്രതിയായ കൗമാരക്കാരനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു

Feb 10, 2026 03:09 PM

നിരവധി ബൈക്ക്, സ്കൂട്ടർ മോഷണകേസുകളിൽ പ്രതിയായ കൗമാരക്കാരനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു

നിരവധി ബൈക്ക്, സ്കൂട്ടർ മോഷണകേസുകളിൽ പ്രതിയായ കൗമാരക്കാരനെ പന്തളം പോലീസ് അറസ്റ്റ്...

Read More >>
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ്

Feb 10, 2026 12:38 PM

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ്

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി...

Read More >>
കോമളം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ജങ്ഷനിൽ ഗതാഗതക്കുരുക്കും പതിവായിരിക്കുകയാണ്; വളവിലെ ബസ്‌സ്റ്റോപ്പ് മാറ്റിസ്ഥാപിക്കണം

Feb 10, 2026 11:49 AM

കോമളം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ജങ്ഷനിൽ ഗതാഗതക്കുരുക്കും പതിവായിരിക്കുകയാണ്; വളവിലെ ബസ്‌സ്റ്റോപ്പ് മാറ്റിസ്ഥാപിക്കണം

കോമളം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ജങ്ഷനിൽ ഗതാഗതക്കുരുക്കും പതിവായിരിക്കുകയാണ്; വളവിലെ ബസ്‌സ്റ്റോപ്പ്...

Read More >>
മ​ര​ണാ​ന​ന്ത​രം വൈ​ദ്യ​ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി ശ​രീ​രദാ​ന സമ്മതപത്രം ഒപ്പിട്ട് അ​ധ്യാ​പ​ക​നും കു​ടും​ബ​വും

Feb 9, 2026 12:45 PM

മ​ര​ണാ​ന​ന്ത​രം വൈ​ദ്യ​ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി ശ​രീ​രദാ​ന സമ്മതപത്രം ഒപ്പിട്ട് അ​ധ്യാ​പ​ക​നും കു​ടും​ബ​വും

മ​ര​ണാ​ന​ന്ത​രം വൈ​ദ്യ​ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി ശ​രീ​രദാ​ന സമ്മതപത്രം ഒപ്പിട്ട് അ​ധ്യാ​പ​ക​നും...

Read More >>
Top Stories