പത്തനംതിട്ട ജില്ലാ സംഗമം പി.ജെ.എസ് 'അമൃതോത്സവം-2026' 17-മത് വാർഷികം ആഘോഷിക്കുന്നു.
ജിദ്ദ: ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിൽ കഴിഞ്ഞ 17 വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്ന പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) ജിദ്ദയുടെ 17-ആം വാർഷികാഘോഷം ‘അമൃതോത്സവം–2026’ എന്ന പേരിൽ ഫെബ്രുവരി 12 ആം തീയതി വ്യാഴാഴ്ച വൈകിട്ട് 8.00 മുതൽ തഹ്‌ലിയ റോഡിലെ ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ നടക്കും. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ (കമ്മ്യൂണിറ്റി വെൽഫെയർ) ശ്രീ. കമലേഷ് കുമാർ മീണ മുഖ്യാതിഥിയായിരിക്കും.
സംഗീത സംവിധായകനും കീറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ,ഗായിക മീംസ് മി (മീമ മുർഷിദ്), ഗായകൻ കലാഭവൻ രാജേഷ് എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക് നൈറ്റ് ആണ് വാർഷികത്തിന്റെ പ്രധാന പരിപാടി. ഫിനോം അക്കാഡമി അവതരിപ്പിക്കുന്ന പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡാൻസ്, ശ്രീമതി ബിന്ദു സണ്ണി അണിയിച്ചൊരുക്കുന്ന പിജെസ് ലേഡീസ് വിങ്ങ് ടീം അവതരിപ്പിക്കുന്ന ഡാൻസ്, ദീപിക സന്തോഷും ഗൗരി നന്ദനയും അവതരിപ്പിക്കുന്ന സെമി ക്‌ളാസ്സിക്കൽ ഡാൻസ്, ദീപിക സന്തോഷ് അണിയിച്ചൊരുക്കി പിജെബിസ് ഗേൾസ് അവതരിപ്പിക്കുന്ന ജൂനിയർ ഡാൻസ്, ഷറഫ് പത്തനംതിട്ട നേതൃത്വം നൽകുന്ന പിജെസ് ബീറ്റ്‌സ് അംഗങ്ങളുടെ ഗാനങ്ങൾ എന്നിവയാണ് മറ്റു പരിപാടികൾ.
പിജെസിന്റെ എക്സിക്യൂട്ടീവ് അംഗമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാർത്ഥം നൽകുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് ഈ വർഷം പിന്നണി ഗായികയും ജിദ്ദയിലെ പ്രശസ്ത ഗായികയുമായ ശ്രീമതി മുംതാസ് അബ്ദു റഹ്‌മാന് നൽകും.
പിജെസിന്റെ സ്ഥാപക അംഗമായിരുന്ന അന്തരിച്ച ഷാജി ഗോവിന്ദിന്റെ സ്മരണാർത്ഥം നൽകുന്ന ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡ് ഗുലൈൽ പോളി ക്ലിനിക് മാനേജിങ് ഡയറക്ടർ ശ്രീ. അർഷാദ് നൗഫലിന് നൽകും.
പിജെസ് അംഗങ്ങളുടെ മക്കളിൽ പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ കുട്ടിക്ക് നൽകുന്ന എഡ്യൂക്കേഷൻ അവാർഡ് എക്സിക്യൂട്ടീവ് അംഗം മനു പ്രസാദിന്റെ മകൾ ചിത്ര നായർക്ക് നൽകും.
ജിദ്ദയിലെ സാമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ പിജെസ് സ്ഥാപക അംഗവും മുൻ രക്ഷാധികാരിയുമായ ശ്രീ. അലി റാവുത്തർ തേക്കുതോടിന് ‘പിജെസ് ഐക്കൺ ഓഫ് ദ ഇയർ’ അവാർഡ് നൽകി അനുമോദിക്കും.
അയൂബ് ഖാൻ പന്തളം, സന്തോഷ് നായർ, മാത്യു തോമസ്, അനിൽ കുമാർ പത്തനംതിട്ട, ജയൻ നായർ, എബി കെ ചെറിയാൻ, വിലാസ് കുറുപ്പ്, മനോജ് മാത്യു, ജോസഫ് വർഗീസ്, ഷാനവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
pjs
