മൊബൈൽ ഫോൺ തകരാറിലായിരുന്നു തുടർന്നുണ്ടായ മനോവിഷമത്തിൽ നഴ്സിംഗ് വിദ്യാർഥി വീടിനുള്ളിൽ തൂ*ങ്ങി*മ*രി*ച്ചു
തിരുവല്ല: മൊബൈൽ ഫോൺ തകരാറിലായിരുന്നു തുടർന്നുണ്ടായ മനോവിഷമത്തിൽ നഴ്സിംഗ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു.തിരുവല്ല കുറ്റൂർ സ്വദേശി ആരോൺ അനിൽ ജോസാണ് (19 ) മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു സംഭവം .തമിഴ്നാട്ടിലെ നേഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ആരോൺ. കഴിഞ്ഞ രണ്ടു ദിവസമായി ആരോണിന്റെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിരുന്നു. ഫോൺ നന്നാക്കാൻ സാധിക്കാത്തതിലും പകരം പിതാവിൻറെ ഫോൺ ലഭിക്കാത്തതിലുമുള്ള കടുത്ത മനോവിഷമത്തിൽ ആയിരുന്നു യുവാവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു. ആരോൺ ഫോൺ തകരാറിലായതോടെ ആരോടും സംസാരിക്കാതെ ഉൾവലിഞ്ഞ പ്രകൃതക്കാരനായി മാറിയിരുന്നു .വീട്ടിൽ പിതാവിന് ഒപ്പം ആയിരുന്നു താമസം. ആരോണിന്റെ മാതാവ് മകളുടെ പ്രസവവുമായി ബന്ധപ്പെട്ടു ഒരു മാസമായി കാനഡയിലാണ്. തിരുവല്ല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
nursing-student-suicide-at-home
