പോക്സോ കേസ് പ്രതിക്ക് 33.5 കൊല്ലം തടവ്

പോക്സോ കേസ് പ്രതിക്ക് 33.5 കൊല്ലം തടവ്
Mar 23, 2026 10:17 AM | By Editor

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിമൂന്നര കൊല്ലം തടവും, 1,76,500 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ അതിവേഗ കോടതി. വടശ്ശേരിക്കര ചെറുകുളഞ്ഞി സ്വദേശി പൂവത്തുംതറയിൽ വീട്ടിൽ റിൻസൺ മാത്യു (37) വിനെയാണ് ശിക്ഷിച്ചത്.

2019 മാർച്ചിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രളയത്തെതുടർന്ന് വീടിന്റെ പുറകിൽ ഇടിഞ്ഞുവീണ മണ്ണ് മാറ്റുന്നതിന് വേണ്ടി ജെ.സി.ബിയുമായി ചെന്നതായിരുന്നു പ്രതി. ഇരയുമായി പരിചയത്തിലായശേഷം പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. റാന്നി പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരുന്ന സുരേഷ് എം.ആർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ഡിവൈഎസ്പി ആർ. ജയരാജ് ചാർജ് ഷീറ്റ് സമർപ്പിച്ച കേസിൽ അതിവേഗ പോക്സോ കോടതി ജഡ്ജി മഞ്ജിത്താണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. റോഷൻ തോമസ് ഹാജരായി.

POCSO CASE

Related Stories
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കൃഷ്ണ മോഹനെതിരായ സൈബർ വേട്ട

Mar 22, 2026 10:11 AM

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കൃഷ്ണ മോഹനെതിരായ സൈബർ വേട്ട

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കൃഷ്ണ മോഹനെതിരായ സൈബർ...

Read More >>
കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ

Mar 21, 2026 12:42 PM

കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ

കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം...

Read More >>
എം.സി.റോഡിൽ ടോറസിൽനിന്ന്‌ മെറ്റൽ റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു.

Mar 21, 2026 11:29 AM

എം.സി.റോഡിൽ ടോറസിൽനിന്ന്‌ മെറ്റൽ റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു.

എം.സി.റോഡിൽ ടോറസിൽനിന്ന്‌ മെറ്റൽ റോഡിൽ വീണ് ഗതാഗതം...

Read More >>
തോട്ടിൽ നിക്ഷേപിച്ച ശുചിമുറി മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ.

Mar 21, 2026 11:15 AM

തോട്ടിൽ നിക്ഷേപിച്ച ശുചിമുറി മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ.

തോട്ടിൽ നിക്ഷേപിച്ച ശുചിമുറി മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ....

Read More >>
യുഡിഎഫിന്റെ ഉരുക്കുകോട്ട തകർത്ത ജനീഷ് മാജിക് തുടരുമോ? കോന്നി ഉത്തരം പറയും

Mar 21, 2026 10:57 AM

യുഡിഎഫിന്റെ ഉരുക്കുകോട്ട തകർത്ത ജനീഷ് മാജിക് തുടരുമോ? കോന്നി ഉത്തരം പറയും

യുഡിഎഫിന്റെ ഉരുക്കുകോട്ട തകർത്ത ജനീഷ് മാജിക് തുടരുമോ? കോന്നി ഉത്തരം...

Read More >>
ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു

Mar 20, 2026 03:47 PM

ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു

ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി...

Read More >>
Top Stories