കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണു; തിരുവല്ലയിൽ വയോധികൻ തലനാരിഴക്ക് രക്ഷപ്പെട്ടു
പത്തനംതിട്ട:തിരുവല്ലയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ നിന്നും വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. നഗരത്തിനടുത്തുള്ള കുറ്റപ്പുഴ മാടമുക്കിൽ ആണ് സംഭവം. ഇന്നലെ വൈകിട്ട് 7 മണിയോടെ റോഡരികിലെ കരിങ്കൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.അപകടം നടക്കുന്ന സമയത്ത് അതുവഴി നടന്നു പോകുകയായിരുന്ന വയോധികന്റെ തൊട്ടു മുമ്പിൽ ആണ് മതിൽ പെട്ടെന്ന് തകർന്നു വീണത്.
ദിവസേന നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന ഇടവഴിയിൽ നടന്ന അപകടം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മതിലിന്റെ ബല ക്ഷയമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേ സമയം, മതിൽ ബലപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യം ഉടമ നിരാകരിച്ചതായും പരാതി ഉയരുന്നുണ്ട്. സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ കൃത്യമായ മുൻകരുതലുകളൂം പരിശോധനകളും സുരക്ഷാ നടപടികളും ശക്തമാക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്
wall-collapses-in-heavy-rain-elderly-man-barely-escapes-in-thiruvalla
