വീട്ടിലെ കിണറ്റിൽ കുടുങ്ങിയ മൂന്നുപേരെ അഗ്നിരക്ഷാസേന രക്ഷിച്ചു

വീട്ടിലെ കിണറ്റിൽ കുടുങ്ങിയ മൂന്നുപേരെ അഗ്നിരക്ഷാസേന രക്ഷിച്ചു
Jun 25, 2026 10:39 AM | By Editor

വീട്ടിലെ കിണറ്റിൽ കുടുങ്ങിയ മൂന്നുപേരെ അഗ്നിരക്ഷാസേന രക്ഷിച്ചു

മല്ലപ്പള്ളി : മുരണി കോലമല ഭാഗത്ത് വീട്ടിലെ കിണറ്റിൽ കുടുങ്ങിയ മൂന്നുപേരെ തിരുവല്ലയിൽനിന്നെത്തിയ അഗ്നിരക്ഷാസേന പുറത്തെടുത്തു. എം.ടി. റ്റിജി(32)യാണ് ആദ്യം കിണറ്റിൽ വീണത്. ഇവരെ രക്ഷിക്കാനിറങ്ങിയ ഭർത്താവ് മാത്യു തോമസിന്റെ(38) കാലുകൾ മരവിച്ചതിനെത്തുടർന്നാണ് ഐക്കര ശശിധരൻപിള്ള (62) ഇറങ്ങിയത്.

മൂവരും തിരികെ കയറാനാകാതെവന്നതോടെ അയൽവാസികൾ ഏണിയും കയറുകളും ഇറക്കി. അതിൽ പിടിച്ചുനിൽക്കുമ്പോഴാണ് സേന എത്തിയത്.

വലയും കയറുകളും ഉപയോഗിച്ച് മൂന്നുപേരെയും സുരക്ഷിതരായി കരയ്ക്കുകയറ്റി അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ മല്ലപ്പള്ളി ഗവ. ആശുപത്രിയിൽ എത്തിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം.

ഗ്രേഡ് എ.എസ്.ടി.ഒ. ശ്രീനിവാസ്, സീനിയർ ഓഫീസർ ആർ.എസ്. ബിനു, ഓഫീസർമാരായ രഞ്ജിത്ത്, ശ്രീദാസ്, പ്രദീപ്‌, ഷിബു ഗോവിന്ദ്, രാഹുൽ, വർഗീസ്, ഹോംഗാർഡ് ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മാത്യു തോമസിന്റെ വീടിന്റെ പണി നടക്കുന്നതിനാൽ കോലമല വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതിമാർ.

fireforce

Related Stories
'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'

Jun 25, 2026 11:13 AM

'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'

'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'...

Read More >>
ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി

Jun 24, 2026 05:00 PM

ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി

ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം; നിയമം ലംഘിച്ചാല്‍ കടുത്ത...

Read More >>
റേഷൻ മണ്ണെണ്ണ: ഈ മാസം ഒരു ലീറ്റർ കൂടി ലഭിക്കും

Jun 24, 2026 03:26 PM

റേഷൻ മണ്ണെണ്ണ: ഈ മാസം ഒരു ലീറ്റർ കൂടി ലഭിക്കും

റേഷൻ മണ്ണെണ്ണ: ഈ മാസം ഒരു ലീറ്റർ കൂടി...

Read More >>
അയിരൂർ സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

Jun 24, 2026 10:42 AM

അയിരൂർ സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

അയിരൂർ സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ...

Read More >>
ഭിന്നശേഷി ശാക്തീകരണ സംഗമം പത്തനംതിട്ടയിൽ നടന്നു; അഡ്വ. അബിൻ വർക്കി എം എൽ എ ഉദ്ഘാടനം ചെയ്തു

Jun 17, 2026 10:40 AM

ഭിന്നശേഷി ശാക്തീകരണ സംഗമം പത്തനംതിട്ടയിൽ നടന്നു; അഡ്വ. അബിൻ വർക്കി എം എൽ എ ഉദ്ഘാടനം ചെയ്തു

ഭിന്നശേഷി ശാക്തീകരണ സംഗമം പത്തനംതിട്ടയിൽ നടന്നു; അഡ്വ. അബിൻ വർക്കി എം എൽ എ ഉദ്ഘാടനം...

Read More >>
പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ വഴിതെറ്റി കൊക്കയിൽ വീണു

Jun 16, 2026 01:44 PM

പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ വഴിതെറ്റി കൊക്കയിൽ വീണു

പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ വഴിതെറ്റി കൊക്കയിൽ...

Read More >>
Top Stories