'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'
ലോകകപ്പ് ഫുട്‌ബോൾ ആവേശത്തെ ലഹരിവിരുദ്ധ പോരാട്ടത്തിനുള്ള ഊർജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ആറന്മുള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. 'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026' പരിപാടിയുടെ സ്‌കൂൾതല ഉദ്ഘാടനം വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിനോടെയാണ് സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറിയത്.
ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ ബിജു ആദ്യ ഗോൾ അടിച്ചു കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളെ ലഹരി എന്ന വിപത്തിൽ നിന്ന് അകറ്റി കായികരംഗത്തേക്ക് നയിക്കേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ മുഖ്യവിഷയമായി.
ചടങ്ങിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ഉൾപ്പെടെ എല്ലാവരും പങ്കെടുത്ത തൂഫാൻ പെനാൽറ്റി ഷൂട്ടൗട്ട്, ഫ്രീ സ്‌റ്റൈൽ ഫുട്‌ബോൾ സ്‌കിൽസ് പ്രകടനം, ഫിഫ ഡാൻസ്, വേൾഡ് കപ്പ് ഫ്‌ളാഗ് റിവീൽ എന്നീ പരിപാടികൾ അരങ്ങേറി. ലഹരി വിരുദ്ധ സന്ദേശമുയർത്തി സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും മൈതാനത്ത് ഒത്തുചേർന്നു.
പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഇന്ദു എ ആർ സ്വാഗതം അറിയിക്കുകയും വാർഡ് മെമ്പർ ശ്രീ അനീഷ് ശിവൻ, എസ് എം സി ചെയർമാൻ ശ്രീ മനോജ് കുമാർ , സ്കൂള് തല ലഹരി വിരുദ്ധ കൺവീനറും അധ്യാപകനുമായ ശ്രീ ശ്രീ ശ്രീകാന്ത് പി ആർ,ഫുട്ബോൾ പരിശീലകൻ ശ്രീ പ്രണവ്, കായികാധ്യാപിക ശ്രീമതി അനിത, സീനിയർ അസിസ്റ്റന്റ് ശ്രീമതി അനിത പി കെ, സ്റ്റാഫ് സെക്രട്ടറി ശ്രീമിതി രാധിക എം ജി, എന്നിവർ ആശംസകൾ നേരുകയും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത എം നന്ദി അറിയിക്കുകയും ചെയ്തു.
world cup 2026
