അജ്മൽ ബിസ്മിക്കെതിരെ പത്തനംതിട്ട ഉപഭോക്‌തൃ കോടതിവിധി

അജ്മൽ ബിസ്മിക്കെതിരെ പത്തനംതിട്ട ഉപഭോക്‌തൃ കോടതിവിധി
Jun 25, 2026 03:04 PM | By Editor

അജ്മൽ ബിസ്മിക്കെതിരെ പത്തനംതിട്ട ഉപഭോക്‌തൃ കോടതിവിധി

പത്തനംതിട്ട: വാങ്ങി ചുരുങ്ങിയ നാളുകൾക്കുള്ളിൽ പ്രവർത്തനരഹിതമായ എയർ കണ്ടീഷണറിന്റെ വിലയും നഷ്ടപരിഹാരവും ഉപഭോക്താവിന് തിരികെ നൽകാൻ പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. പന്തളം സ്വദേശിനി നിഷ ഷിയാക്ക് സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ വിധി പ്രസ്താവിച്ചത്. 2026 ജൂൺ 11-നാണ് കേസിൽ അന്തിമ ഉത്തരവുണ്ടായത്.

എസിയുടെ വിലയായ 36,100 രൂപ എതിർകക്ഷികളായ തിരുവല്ല ബിസ്മി കണക്ട് ലിമിറ്റഡ് മാനേജർ (ഡീലർ), കൊച്ചി കാരിയർ എയർകണ്ടീഷണറിംഗ് ആൻഡ് റെഫ്രിജറേഷൻ ലിമിറ്റഡ് മാനേജർ (ഉൽപ്പാദകർ) എന്നിവർ സംയുക്തമായി പരാതിക്കാരിക്ക് നൽകണം.

ഉപഭോക്താവിന് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകൾക്കും സേവനത്തിലെ പോരായ്മകൾക്കും പരിഹാരമായി 10,000 രൂപ നഷ്ടപരിഹാരവും, നിയമനടപടികൾക്കായി ചെലവായ 10,000 രൂപ കോടതിച്ചെലവായും നൽകാനും ഉത്തരവിൽ വ്യക്തമാക്കുന്നു. ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകൻ പ്രശാന്ത് വി. കുറുപ്പ് ഹാജരായി.

court order

Related Stories
'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'

Jun 25, 2026 11:13 AM

'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'

'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'...

Read More >>
വീട്ടിലെ കിണറ്റിൽ കുടുങ്ങിയ മൂന്നുപേരെ അഗ്നിരക്ഷാസേന രക്ഷിച്ചു

Jun 25, 2026 10:39 AM

വീട്ടിലെ കിണറ്റിൽ കുടുങ്ങിയ മൂന്നുപേരെ അഗ്നിരക്ഷാസേന രക്ഷിച്ചു

വീട്ടിലെ കിണറ്റിൽ കുടുങ്ങിയ മൂന്നുപേരെ അഗ്നിരക്ഷാസേന...

Read More >>
ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി

Jun 24, 2026 05:00 PM

ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി

ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം; നിയമം ലംഘിച്ചാല്‍ കടുത്ത...

Read More >>
റേഷൻ മണ്ണെണ്ണ: ഈ മാസം ഒരു ലീറ്റർ കൂടി ലഭിക്കും

Jun 24, 2026 03:26 PM

റേഷൻ മണ്ണെണ്ണ: ഈ മാസം ഒരു ലീറ്റർ കൂടി ലഭിക്കും

റേഷൻ മണ്ണെണ്ണ: ഈ മാസം ഒരു ലീറ്റർ കൂടി...

Read More >>
അയിരൂർ സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

Jun 24, 2026 10:42 AM

അയിരൂർ സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

അയിരൂർ സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ...

Read More >>
ഭിന്നശേഷി ശാക്തീകരണ സംഗമം പത്തനംതിട്ടയിൽ നടന്നു; അഡ്വ. അബിൻ വർക്കി എം എൽ എ ഉദ്ഘാടനം ചെയ്തു

Jun 17, 2026 10:40 AM

ഭിന്നശേഷി ശാക്തീകരണ സംഗമം പത്തനംതിട്ടയിൽ നടന്നു; അഡ്വ. അബിൻ വർക്കി എം എൽ എ ഉദ്ഘാടനം ചെയ്തു

ഭിന്നശേഷി ശാക്തീകരണ സംഗമം പത്തനംതിട്ടയിൽ നടന്നു; അഡ്വ. അബിൻ വർക്കി എം എൽ എ ഉദ്ഘാടനം...

Read More >>
Top Stories