റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി അറസ്റ്റിൽ

റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി അറസ്റ്റിൽ
Oct 2, 2026 11:53 AM | By Editor


റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി അറസ്റ്റിൽ


റാന്നി: ഇട്ടിയപ്പാറ കോളജ് റോഡിലെ പലചരക്ക് കട കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി നടത്തിവന്ന വിദേശമദ്യ വില്പന റാന്നി എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ പഴവങ്ങാടി ഇട്ടിയപ്പാറ വാവോലിയിൽ തോമസ് എബ്രഹാമിനെ അറസ്റ്റ് ചെയ്തു. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 16 ബോട്ടിലുകളിലായി 8 ലിറ്റർ വിദേശമദ്യവും മദ്യവിൽപ്പനയിലൂടെ ലഭിച്ച 3,000 രൂപയും എക്സൈസ് പിടിച്ചെടുത്തു. ഇട്ടിയപ്പാറ ടൗണിൽ പലചരക്ക് കടയുടെ മറവിൽ മദ്യവില്പന നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് റാന്നി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സച്ചിൻ എസ്.എസിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് പരിശോധന നടത്തിയത്. ​അറസ്റ്റ് ചെയ്ത പ്രതിയെ റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ഹരിഹരൻ ഉണ്ണി, ശ്രീകുമാർ പി., സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് ആർ.വി., അഫ്സൽ നാസർ, ഡ്രൈവർ സുരേഷ് കുമാർ എസ്. എന്നിവരും എക്സൈസ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.



Foreign liquor sales at Ranni grocery store; trader arrested

Related Stories
 തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Oct 2, 2026 10:49 AM

തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് നിവേദനം...

Read More >>
യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ

Oct 1, 2026 04:18 PM

യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ

യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ...

Read More >>
തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ നാലിലും വിജയിച്ച് യുഡിഎഫ്

Sep 29, 2026 03:12 PM

തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ നാലിലും വിജയിച്ച് യുഡിഎഫ്

തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ നാലിലും വിജയിച്ച്...

Read More >>
ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന് സൂചന

Sep 29, 2026 01:29 PM

ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന് സൂചന

ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന്...

Read More >>
മാർത്തോമ്മാ വികസന സംഘം കോട്ടയം, കൊച്ചി ഭദ്രാസന ലഹരി വിരുദ്ധ പ്രവർത്തനം  ഉദ്ഘാടനം ചെയ്തു

Sep 29, 2026 12:12 PM

മാർത്തോമ്മാ വികസന സംഘം കോട്ടയം, കൊച്ചി ഭദ്രാസന ലഹരി വിരുദ്ധ പ്രവർത്തനം ഉദ്ഘാടനം ചെയ്തു

മാർത്തോമ്മാ വികസന സംഘം കോട്ടയം, കൊച്ചി ഭദ്രാസന ലഹരി വിരുദ്ധ പ്രവർത്തനം ഉദ്ഘാടനം ചെയ്തു...

Read More >>
മെഴുവേലി ബാങ്ക് കവർച്ചാ കേസ്: അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും; വിധി 15 വർഷത്തിന് ശേഷം

Sep 25, 2026 10:35 AM

മെഴുവേലി ബാങ്ക് കവർച്ചാ കേസ്: അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും; വിധി 15 വർഷത്തിന് ശേഷം

മെഴുവേലി ബാങ്ക് കവർച്ചാ കേസ്: അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും; വിധി 15 വർഷത്തിന്...

Read More >>
Top Stories