വൈദ്യശാസ്ത്രത്തിന്റെ ‘ഓർക്കസ്ട്ര’യുമായി ലൈഫ് ലൈൻ ആശുപത്രി

വൈദ്യശാസ്ത്രത്തിന്റെ ‘ഓർക്കസ്ട്ര’യുമായി ലൈഫ് ലൈൻ ആശുപത്രി
Oct 3, 2026 10:05 AM | By Editor

വൈദ്യശാസ്ത്ര പഠനത്തിന് സംഗീതത്തിന്റെ താളവും ഓർക്കസ്ട്രയുടെ ഏകോപനവും പകർന്നുനൽകുന്ന വ്യത്യസ്തമായ തുടർ മെഡിക്കൽ വിദ്യാഭ്യാസവുമായി (CME) ലൈഫ്ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. 'ദി മെഡിക്കൽ ഓർക്കസ്ട്ര 2026 - സിഎംഈ ഓൺ ഇന്റേർഡിസിപ്ലിനറി കെയർ' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്രീയ സമ്മേളനം ഒക്ടോബർ നാല് ഞായറാഴ്ച അടൂർ ട്രിനിറ്റി കൺവെൻഷൻ സെന്ററിൽ നടക്കും.

പ്രഭാഷണങ്ങൾക്കപ്പുറം യഥാർഥ ക്ലിനിക്കൽ സാഹചര്യങ്ങളെ ആസ്പദമാക്കി ഒൻപത് ‘സിംഫണികളിലൂടെ’ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ സംയുക്ത ചികിത്സാ സമീപനം ഉൾകൊണ്ടുകൊണ്ടുള്ള കേസ് ചർച്ചകളാണ് പരിപാടിയുടെ പ്രധാന ആകർഷണം. രോഗിയുടെ ലക്ഷണങ്ങളിൽ നിന്ന് ആരംഭിച്ച് വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും, കൂട്ടായ ചർച്ചയിലൂടെ രോഗനിർണയത്തിലേക്കും ചികിത്സാ തീരുമാനത്തിലേക്കും എത്തുകയും ചെയ്യുന്ന രീതിയിലാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ ബ്ലെസി നിർവഹിക്കും.ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിക്കും. ലൈഫ് ലൈൻ മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, ലൈഫ് ലൈൻ ഹാർട് ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജി വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ. സജൻ അഹമ്മദ് തുടങ്ങിയവർ സംസാരിക്കും.

സിംഫണി 1 മുതൽ 9 വരെ ഒൻപത് സെഷനുകളിലായി വൈദ്യശാസ്ത്രത്തിലെ വിവിധ സങ്കീർണ്ണ സാഹചര്യങ്ങൾ ചർച്ച ചെയ്യും. ഐസിയൂവിലെ ഗുരുതര രോഗാവസ്ഥ, പൾമൊണറി എംബോളിസം, യുവാക്കളിലെ ഹൃദയാഘാതവും പെട്ടെന്നുള്ള ഹൃദയമരണവും, പക്ഷാഘാതം, ഫാറ്റി ലിവർ, അമിതവണ്ണം, വാക്സിനുകളുടെ ഉപയോഗം, ശസ്ത്രക്രിയയ്ക്കുള്ള രോഗിയുടെ ശാരീരികക്ഷമത, സങ്കീർണ്ണമായ രോഗനിർണയ സാഹചര്യങ്ങൾ എന്നിവയാണ് ചർച്ച ചെയ്യപ്പെടുന്ന മുഖ്യ വിഷയങ്ങൾ.

‘ഒരു രോഗി – പല വിദഗ്ധർ – ഒരു ചികിത്സാ തീരുമാനം’ എന്ന ആശയമാണ് പരിപാടിയുടെ അടിസ്ഥാനം. ക്രിട്ടിക്കൽ കെയർ , കാർഡിയോളോജി , ന്യൂറോളൊജി , പൾമോനോളജി , നെഫ്രോളജി, ഗ്യാസ്ട്രോഎന്ററോളജി , എൻഡോക്രൈനോളജി , ഓങ്കോളജി, ഹെമറ്റോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, എമർജൻസി മെഡിസിൻ, അനസ്തേഷ്യാ, സർജറി, ഡെർമറ്റോളജി, റൂമറ്റോളജി തുടങ്ങിയ നിരവധി വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ ഒരേ കേസിനെ വ്യത്യസ്ത കാഴ്ചപ്പാടുകളിൽ നിന്ന് വിലയിരുത്തും. ഇന്നത്തെ ക്ലിനിക്കൽ പ്രാക്ടീസിൽ ഡോക്ടർമാർ നേരിടുന്ന നിർണായക സാഹചര്യങ്ങളും കേസ് അധിഷ്ഠിതമായി അവതരിപ്പിക്കും.

പരിപാടിയുടെ മറ്റൊരു പ്രത്യേകത അതിന്റെ അവതരണ ശൈലിയാണ്. ഒരു ഓർക്കസ്ട്രയിൽ വിവിധ വാദ്യോപകരണങ്ങൾ ഏകോപിപ്പിക്കുന്ന കണ്ടക്ടർ ഉള്ളതുപോലെ, സിഎംഇ-യിലും വിവിധ വിദഗ്ധരുടെ അഭിപ്രായങ്ങളെ ഏകോപിപ്പിക്കുന്ന രീതിയിലാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ കേസിലും കൺസേർട് മാസ്റ്റേഴ്സ് ആയി ചർച്ച നയിക്കുന്നവരും വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രിൻസിപ്പൽസ് ആയി വിദഗ്ധരും പങ്കെടുക്കും.

ഈ ശാസ്ത്രീയ പരിപാടിയെ കൂടുതൽ വ്യത്യസ്തമാക്കുന്നത് സംഗീതത്തിന് നൽകിയിരിക്കുന്ന പ്രത്യേക സ്ഥാനമാണ്. ബീഥോവൻ, മൊസാർട്, ഹാൻസ് സിമ്മെർ, ഏ .ആർ. റഹ്മാൻ, ഇളയരാജ തുടങ്ങിയവരുടെ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ‘ഏ ലഞ്ച് ഇൻ ഹാർമണി ’ എന്ന പ്രത്യേക സംഗീതാനുഭവും ഒരുക്കിയിട്ടുണ്ട്.

adoor life line

Related Stories
നിങ്ങൾ സ്ഥിരമായി തട്ടുകടകളിൽ നിന്ന് കഴിക്കാറുണ്ടോ? 'ഓപ്പറേഷൻ തെളിമ' പുറത്തുവിടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ!

Oct 3, 2026 10:46 AM

നിങ്ങൾ സ്ഥിരമായി തട്ടുകടകളിൽ നിന്ന് കഴിക്കാറുണ്ടോ? 'ഓപ്പറേഷൻ തെളിമ' പുറത്തുവിടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ!

നിങ്ങൾ സ്ഥിരമായി തട്ടുകടകളിൽ നിന്ന് കഴിക്കാറുണ്ടോ? 'ഓപ്പറേഷൻ തെളിമ' പുറത്തുവിടുന്ന ഞെട്ടിക്കുന്ന...

Read More >>
റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി അറസ്റ്റിൽ

Oct 2, 2026 11:53 AM

റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി അറസ്റ്റിൽ

റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി...

Read More >>
 തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Oct 2, 2026 10:49 AM

തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് നിവേദനം...

Read More >>
യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ

Oct 1, 2026 04:18 PM

യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ

യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ...

Read More >>
തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ നാലിലും വിജയിച്ച് യുഡിഎഫ്

Sep 29, 2026 03:12 PM

തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ നാലിലും വിജയിച്ച് യുഡിഎഫ്

തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ നാലിലും വിജയിച്ച്...

Read More >>
ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന് സൂചന

Sep 29, 2026 01:29 PM

ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന് സൂചന

ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന്...

Read More >>
Top Stories