ശുചിമുറി മാലിന്യം ഓടയിലൂടെ ഒഴുക്കി : കുമ്പഴയിലെ ന്യൂ ഹോട്ടല്‍ ഗ്രീന്‍ ലാന്‍ഡ് നഗരസഭ അടപ്പിച്ചു

ശുചിമുറി മാലിന്യം ഓടയിലൂടെ ഒഴുക്കി : കുമ്പഴയിലെ ന്യൂ ഹോട്ടല്‍ ഗ്രീന്‍ ലാന്‍ഡ് നഗരസഭ അടപ്പിച്ചു
Oct 6, 2026 04:56 PM | By Editor

ശുചിമുറി മാലിന്യം ഓടയിലൂടെ ഒഴുക്കി : കുമ്പഴയിലെ ന്യൂ ഹോട്ടല്‍ ഗ്രീന്‍ ലാന്‍ഡ് നഗരസഭ അടപ്പിച്ചു

കുമ്പഴ : കുമ്പഴയില്‍ ഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യം ഓടയിലൂടെ ഒഴുക്കിയ സംഭവത്തില്‍ വ്യാപാരികളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം അധികൃതര്‍ കുമ്പഴ – കോന്നി റോഡില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ഹോട്ടല്‍ ഗ്രീന്‍ ലാന്‍ഡ് താത്കാലികമായി അടപ്പിച്ചു. ഇന്ന് രാവിലെയാണ് മാലിന്യവും മലിനജലവും സമീപത്തെ കടകളുടെ മുന്നിലൂടെയും റോഡിലേക്കും ഒഴുകിയെത്തിയത്. ഇതുവഴി കടന്നുപോയ യാത്രക്കാർ മാലിന്യത്തിൽ ചവിട്ടുകയും പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ രംഗത്തെത്തിയത്. രാത്രി സമയങ്ങളിലും മഴയുള്ളപ്പോഴും മാലിന്യം ഓടയിലൂടെ ഒഴുക്കിവിടുന്നത് ഇവിടെ പതിവാണെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.കുമ്പഴയിലെ ഓടകളിലെ മലിനജലം അച്ചന്‍കോവിലാറിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതേ ഓടയില്‍ കക്കൂസ് മാലിന്യം കലര്‍ന്നത്തോടെ ജനങ്ങള്‍ക്ക് ഗുരുതരമായ പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ന്നിരുന്നു.

കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് മുന്‍പും ഹോട്ടലുടമയോട് ജനങ്ങള്‍ പരാതി പറഞ്ഞിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം മറ്റുള്ള സ്ഥാപനങ്ങളിലേക്കും ആളുകള്‍ക്ക് കയറുവാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ നഗരസഭയ്ക്ക് പരാതി നല്‍കുകയും തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗവും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി ഹോട്ടല്‍ താത്കാലികമായി അടച്ചുപൂട്ടുകയും ചെയ്തത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സജിനി മോഹൻ, കൗൺസിലർമാരായ എം.എൻ. വിജയരാജൻ, നജീം രാജൻ, ജോജി സാമുവൽ, ബിജിമോൾ മാത്യു, സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി അശോക് കുമാർ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം റെജി മൂലമുറിയിൽ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Disposal of toilet waste through the drain: Municipality shuts down New Hotel Green Land in Kumbazha

Related Stories
കലഞ്ഞൂർ നിവാസികൾ ഭയത്തിൽ ;കടുവയും കരിമ്പുലിയും കാട്ടാനക്കൂട്ടവും ഇപ്പോൾ നാട്ടിൽ സ്വൈര്യ വിഹാരം നടത്തുകയാണ്

Oct 6, 2026 01:28 PM

കലഞ്ഞൂർ നിവാസികൾ ഭയത്തിൽ ;കടുവയും കരിമ്പുലിയും കാട്ടാനക്കൂട്ടവും ഇപ്പോൾ നാട്ടിൽ സ്വൈര്യ വിഹാരം നടത്തുകയാണ്

കലഞ്ഞൂർ നിവാസികൾ ഭയത്തിൽ ;കടുവയും കരിമ്പുലിയും കാട്ടാനക്കൂട്ടവും ഇപ്പോൾ നാട്ടിൽ സ്വൈര്യ വിഹാരം...

Read More >>
ഫെസ്റ്റ് നടത്തിയവർ താജ്മഹലിന്റെ മാതൃകയും പന്തലും പൊളിച്ചുമാറ്റിയില്ല; ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾക്ക് തടസ്സം

Oct 6, 2026 12:00 PM

ഫെസ്റ്റ് നടത്തിയവർ താജ്മഹലിന്റെ മാതൃകയും പന്തലും പൊളിച്ചുമാറ്റിയില്ല; ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾക്ക് തടസ്സം

ഫെസ്റ്റ് നടത്തിയവർ താജ്മഹലിന്റെ മാതൃകയും പന്തലും പൊളിച്ചുമാറ്റിയില്ല; ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾക്ക്...

Read More >>
 70-കാരിയെ ലക്ഷ്യമിട്ട് നടന്ന വൻ സൈബർ തട്ടിപ്പ് ശ്രമം പൊലീസും ബാങ്ക് അധികൃതരും ചേർന്ന് പരാജയപ്പെടുത്തി

Oct 6, 2026 11:06 AM

70-കാരിയെ ലക്ഷ്യമിട്ട് നടന്ന വൻ സൈബർ തട്ടിപ്പ് ശ്രമം പൊലീസും ബാങ്ക് അധികൃതരും ചേർന്ന് പരാജയപ്പെടുത്തി

70-കാരിയെ ലക്ഷ്യമിട്ട് നടന്ന വൻ സൈബർ തട്ടിപ്പ് ശ്രമം പൊലീസും ബാങ്ക് അധികൃതരും ചേർന്ന്...

Read More >>
ഇലന്തൂരിൽ അപകടങ്ങൾ തുടർക്കഥയാകുന്ന മേഖലകളിൽ അബിൻ വർക്കി എം.എൽ.എ സന്ദർശനം നടത്തി; അടിയന്തര സുരക്ഷാ നടപടികൾക്ക് നിർദ്ദേശം

Oct 6, 2026 09:59 AM

ഇലന്തൂരിൽ അപകടങ്ങൾ തുടർക്കഥയാകുന്ന മേഖലകളിൽ അബിൻ വർക്കി എം.എൽ.എ സന്ദർശനം നടത്തി; അടിയന്തര സുരക്ഷാ നടപടികൾക്ക് നിർദ്ദേശം

ഇലന്തൂരിൽ അപകടങ്ങൾ തുടർക്കഥയാകുന്ന മേഖലകളിൽ അബിൻ വർക്കി എം.എൽ.എ സന്ദർശനം നടത്തി; അടിയന്തര സുരക്ഷാ നടപടികൾക്ക്...

Read More >>
പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ പടരുന്നു; 10 ദിവസത്തിനിടയിൽ 25 പേർക്ക് രോഗബാധ, ജാഗ്രതാ നിർദ്ദേശം

Oct 5, 2026 03:18 PM

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ പടരുന്നു; 10 ദിവസത്തിനിടയിൽ 25 പേർക്ക് രോഗബാധ, ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ പടരുന്നു; 10 ദിവസത്തിനിടയിൽ 25 പേർക്ക് രോഗബാധ, ജാഗ്രതാ...

Read More >>
ലൈഫ് ലൈൻ ആശുപത്രിയുടെ ‘മെഡിക്കൽ ഓർക്കസ്ട്ര 2026’ ബ്ലെസ്സി ഉദ്ഘാടനം ചെയ്തു

Oct 5, 2026 10:19 AM

ലൈഫ് ലൈൻ ആശുപത്രിയുടെ ‘മെഡിക്കൽ ഓർക്കസ്ട്ര 2026’ ബ്ലെസ്സി ഉദ്ഘാടനം ചെയ്തു

ലൈഫ് ലൈൻ ആശുപത്രിയുടെ ‘മെഡിക്കൽ ഓർക്കസ്ട്ര 2026’ ബ്ലെസ്സി ഉദ്ഘാടനം...

Read More >>
Top Stories