റാന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മന്ദിരം പൊട്ടങ്കല്‍പ്പടിക്ക് സമീപം പിക് അപ് വാന്‍ ഇടിച്ച് വാഹനങ്ങള്‍ക്കും ഇലക്ട്രിക് പോസ്റ്റിനും കേടുപാടുകള്‍ സംഭവിച്ചു. രാവിലെ 10 മണിയോടെ ഹാച്ചറിയില്‍ നിന്നും ഇറച്ചി കോഴികളുമായി എത്തിയ പിക് അപ് വാന്‍ കടകളില്‍ കോഴികളെ ഇറക്കി തിരികെ മടങ്ങുന്നവഴിയാണ് അപകടം നടന്നത്. നെടുംന്താനം വടശ്ശേരിക്കര സ്വദേശി ഗോപിദാസിന്‍റെ കാറിലാണ് വാന്‍ ആദ്യം ഇടിച്ചത്.
തുടർന്ന് റോഡിന് സമീപത്ത് പാർക്കുചെയ്തിരുന്ന പുല്ലൂപ്രം സ്വദേശി അഖില അനീഷിന്‍റെ സ്കൂട്ടറിലും മുള്ളാനിൽ ശ്രീലേഖയുടെ കാറിലും ഇടിച്ചതിനുശേഷം പിക് അപ് വാന്‍ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അപകടം നടക്കുമ്പോള്‍ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാകുന്നതിന് കാരണമായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. റാന്നി പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ സ്ഥലത്ത് നിന്നും നീക്കം ചെയ്തു.
ranni






